Skip to main content

Posts

Wood job Japanese Movie Review

Language : Japanese പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job.. പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്.. കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു. അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു.... എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും... നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങ...

Jai Bhim (2021) Tamil Movie Review

Jai Bhim (2021) Tamil Movie ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം... തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ... ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ... കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് .. വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് .. വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം .. അത്തരം സിനിമകളിൽ ഒരെണ്ണം ... അതാണെനിക്ക് ജയ് ഭീം .. നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്.. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം.. ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!! രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്.. അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!! അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ... സമകാലികസാഹചര്യങ്ങ...
ഹോം 2021 മലയാളം മൂവി റിവ്യൂ "ചില സിനിമകൾ അങ്ങനെയാണ് അത് നമ്മളെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന അനുഭൂതിയാക്കി മാറ്റും... " പല അസാധാരണമായ അനുഭവങ്ങളിലൂടെ മാത്രം സ്വയം ജീവിതത്തെ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ഈ ഓട്ടത്തിനിടയിൽ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ നമ്മൾ അറിയാതെ പോകുന്നു.. ഇങ്ങനെ നാം നിസ്സാരമെന്ന് കരുതി അറിയാതെ പോകുന്ന നമ്മുടെയീ കൊച്ചു സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നതെന്ന് ഓർമ്മിപ്പിക്കുന്ന സിനിമ, അതാണ് HOME പറഞ്ഞു വെക്കുന്നത്. പലയിടത്തും ഇതിൽ പറഞ്ഞുവെക്കുന്ന ദൈനംദിന ജീവിതത്തിലെ പല അവസ്ഥകളും ഭയങ്കര റിലേറ്റഡ് ആയിതോന്നിയിട്ടുണ്ട്.. ചെറിയ പോരായ്മകളെ മാറ്റി നിർത്തികൊണ്ടുതന്നെ ഈ സിനിമ മനസ്സിനു തന്ന ഒരനുഭൂതി അത്രയും വലുതായിരുന്നു... മുഴുനീളെ അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന നിഷ്കളങ്കമായ ഇന്ദ്രൻസ്ഏട്ടന്റെ കഥാപാത്രം, അഭിനയം എടുത്തുപറയേണ്ടതാണ്🔥 അതോടൊപ്പം മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്നവേഷപ്പകർച്ച, ശ്രീനാഥ്ഭാസി, ജോണി ആന്റണി, നെൽസൻ എന്നിവരും അവരുടെ റോൾ ഭംഗിയാക്കി👍 അതോടൊപ്പം സിനിമയുടെ ടെക്നിക്കൽ പാർട്ടിൽ Frame, Dop and Color ഗ്രേഡിംഗ് എല്ലാം മികച്ചു നിന്നു❤️ സിനിമയിലെ...

Malik Malayalam movie Review

ടേക്ക് ഓഫ്‌, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്, അധികാരത്തിന്റെയും ചതിയുടെയും ചെറുത്തു നിൽപ്പിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി, ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം. അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ, ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല. ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്...
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...
 "ദുരിതങ്ങൾക്കിടയിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് കാരണം ജീവിച്ചു എന്നു തോന്നും " Romain rolland (Jean cristophe) ഒരുപാട് ഏറെ ചിന്തിപ്പിച്ച വരികൾ...  #നാം ജീവിക്കുന്ന ഇ മണ്ഡലത്തിൽ ഓരോ മനുഷ്യരുടെയും ജീവിതം വ്യത്യസ്ഥമായ ചുറ്റുപാടുകളിലൂടെയാണ്,  ഈ ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമനുസരിച്ചാണ്   നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു നമുക്കറിയാം, നാം അതിൽ നേരിടേണ്ടി വരുന്ന വീഴ്ചകളും ഉയർച്ചകളുമായിരിക്കും ചിലപ്പോ മുന്നോട്ടുള്ള ജീവിതത്തിൽ  ഒരുപക്ഷേ പ്രതിഫലിക്കുക,  അങ്ങനെയെങ്കിൽ നാം നേടിയതോ നഷ്ടപ്പെടുത്തിയതിനോ ഒരു അർത്ഥം തിരയുകയാണെകിൽ പിറകോട്ടുള്ള  നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും എടുത്ത് ചികഞ്ഞാൽ നമ്മെ ഓരോരുത്തരെയും ഞാൻ ആക്കി മാറ്റാൻ ശ്രമിച്ച ശ്രമങ്ങളുടെ ആകെ തുകയായിരിക്കും ജീവിതം എന്നു മനസ്സിലാകും.  അല്ലാതെ  പണ്ടു പറഞ്ഞപോലെ, " You can't Correct what you aren't willing to Confront" നിങ്ങൾക്ക് എന്തെങ്കിലും നേടണമെങ്കിലോ തിരുത്തണങ്കിലോ നിങ്ങളാദ്യം നേരിട്ടേ മതിയാവൂ.. അല്ലെങ്കിൽ മേൽ ROMAIN ROLLAND പറഞ്ഞപോലെ  നിങ്ങൾ ജീവ...
 #FTScienceWeek2020 തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്? പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്. പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം. പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ...
മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് എൺപതുകളോടായിരിക്കും.  ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്‌. മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്.. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്. മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു... ഇന്ന്‌ നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല. റിയലിസത്തോടുള്ള പ്രതിബദ...
THE SECRET IN THEIR EYES (2009) DRAMA/CRIME എഡ്വേർഡോ സച്ചേരിയുടെ എൽ പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes. ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ 1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്... അതോടൊപ്പം തന്നെ തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത് പറയാതിരിക്കാൻ വയ്യ.❤️ പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു.. കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്, അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങള...
Good_Will_Hunting (1997) Drama/Indie film. വിദ്യാഭ്യാസപരമായയത്നത്തെ മാത്രമല്ല ഒരു വെക്തിയുടെ ജീവിതവസാനമെന്നതും, എല്ലാത്തിനുമുപരി ജീവിത്തെ ഒരു അർത്ഥപൂർണമാക്കുന്നത്‌ പല ഘടകങ്ങളിലൂടെയാണ് എന്നു വേണം പറയാൻ, കഥയിലേക്ക് വന്നാൽ ഗണിതശാസ്ത്രത്തിലെ ബുദ്ധിമുട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹം പരിഹരിക്കാൻ കാണാൻ ശ്രമിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു തരം വൈകാരിക പ്രതിസന്ധി അദ്ദേഹത്തിന് പലപ്പോയി നേരിടേണ്ടിവരുന്നു, ഇവിടെയാണ് ഒരു മനുഷ്യൻ പല തരത്തിലുള്ള ഘടകങ്ങളേയും തന്റെ ജീവിതത്തിൽ ആശ്രയിക്കേണ്ടി വരുമെന്ന് നമ്മെ മനസ്സിലാക്കുന്നത്. കാലാതീതമായ പല വിഷയങ്ങളെയും ഇവിടെ അഭിസംബോധന ചെയ്യുന്നു.  സ്വപ്നം ഭയം, സ്നേഹം, പ്രതീക്ഷകൾ, ബലഹീനത, നഷ്ടം, സൗഹൃദം.എന്നി മേഖലകളിലൂടെ ഇത് നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നു. സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ  പകരം വിദ്യാഭ്യാസയത്നത്തെ  മാത്രം  കർശനമായി നീക്കിവച്ചിരിക്കുന്ന ഒരു ജീവിതം എത്രത്തോളം ദുഃഖകരമായ അസ്തിത്വമായിരിക്കുമെന്നതാണ്‌ “ഗുഡ് വിൽ ഹണ്ടിംഗ്”  എന്ന സിനിമ നമ്മെ കാണിച്ചു തരുന്നത്.. #കൊറോണകാലം #Staysafe #Stayathome
The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...
Genre : Period Drama/Horror Thriller Season : 01- 02 Episode : 12 Duration : 50:00 - 55:00 Minutes Language : Korean Year : 2019 - 2020 The Kingdom of Gods എന്ന വെബ് കോമിക്ക് സീരീസ് ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ഫാന്റസി ഹൊറാർ സീരീസാണ് kingdom. Netflix Orginal കൊറിയൻ സീരീസ് Kingdom ന്റെ ഏറെ കാത്തിരുന്ന 6 എപ്പിസോഡ് അടങ്ങുന്ന സീസൺ 2 13 നാണ്‌ റിലീസ് ചെയ്തത്. എല്ലാവർക്കും അറിയുന്ന പോലെ signal സീരിസിന്റെ അതേ writer ആണ് ഇതിന്റെയും തിരക്കഥ നിർമിച്ചിരിക്കുന്നത് ഒരു പ്രാചീന കൊറിയൻ കാലഘട്ടത്തിലൂടെ അവിടെ വളരെ വ്യത്യസ്തമായി തന്നെ ഒരു ഒരു short ടൈം പിരീഡിൽ zombi ബ്രേക്ക് വരുകയും അതിനെ ആ കാലഘട്ടത്തിലെ ലഭ്യമായ വിദ്യകളെ ഉപയോഗപ്പെടുത്തി അതിനെ ചെറുക്കുകയും അതുപോലെ തന്നെ ഈ മനുഷ്യർ ജീവച്ചങ്ങളായി പരസ്പരം zombi കളായി മാറുന്നതിന്റെ കാരണം അന്വേഷിച്ചു പോകുന്നിടത്താണ് Season 1 അവസാനിക്കുന്നത്. പ്രധാനമായും Season1 തീരുന്നിടത്തു വെച്ചുതന്നെയാണ് season2 കഥ തുടങ്ങുന്നത്. Zombi ബ്രേക്ക് ഇതിന്റെ കാരണം മനസ്സിലാക്കുന്നതിലൂടെ S2 മുന്നോട്ടു പോകുന്നു. ഇവിടെ first സീസണെ അപേക്ഷിച്ചു പ്രധാനമായും ഓര...
നീതി നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ധാർമ്മികരോഷത്തിന്റെ വേദന അത്രതന്നെ തേങ്ങലിന്റെയും  പിരിമുറുക്കത്തിന്റെയും എന്നെന്നും      ആർക്കുമൊരു തീരായാതനയാണ്. ജുഡീഷ്യറിയുടെ അവസാനകൈകളെങ്കിലും നീതിയെ നിലനിർത്തുമെന്ന ആ  അപ്രതീക്ഷിത തിരിച്ചടിയെ അതാർക്കും താങ്ങാവുന്നതിനുമപ്പുറമാണ്. എന്തന്നാൽ അതാർക്കും  മക്കളാണെന്നതുകൊണ്ടാണ്. ഇവിടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് പുനരന്വേഷണം തീർത്തും  കൊണ്ടുവരെണ്ടതുണ്ട്.അതുപോലെ അത്രത്തോളം തന്നെ പൂർണമായ ഉത്തരവാദിത്തവും ഈ സർക്കാരിനുണ്ട് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ ഗുരുതരമായ വീഴ്ചകൾ നിന്നും സർക്കാർ തീർത്തും ഉത്തരം പറയേണ്ടതുണ്ട്. എതായാലും നിശബ്ദത അപകടമാണ്... നീതിക്കുവേണ്ടി ഈ ലോകം കൂടെയാണ്... കാരണം മനുഷ്യത്വം കൈവെടിഞ്ഞ ഒരു വ്യവസ്ഥത നില നിന്നുപോരുന്നിടത്ത് നീതിക്ക് വേണ്ടി മനുഷ്യർ നിലകൊള്ളേണ്ടത് നാമായിരിക്കുന്നതിന്റെ ബാധ്യതയാണ്!🖐️🖐️
. .Any movement without scientific, democratic and cultural solidarity cannot lead the people and can only mislead them. How can a culturally, democratically and culturally decaying movement reach the highest levels that society needs at these levels? How can they take on social leadership without revolutionizing the highest culture and thinking, without growing, developing its leadership, and reflecting it to some extent in the ranks? How can they address people? How can they be representative of the people, regardless of their problems in life? How can people who are complicit in policies that deny the basic needs of the people and stray from the social mainstream understand the suffering of the people? How can scientific views grow where there are idiotic leaders filled with blindness and fascist attitudes? How will freedom of expression and social security come about?
One of India's greatest pioneers in social theories, Amartya Sen is the name who revolutionized the image of Indian society with his socio-economic policies. Better known for his contributions in classifying the reasons for famine that affected the country post-Independence, Amartya Sen forwarded feasible solutions to curb effectively the crisis that once plagued the nation. A Ph.D. in economics, Sen extensively researched on various problems affecting the socially backward communities. Over the years, he introduced innovative solutions to help underdeveloped countries cope with social problems like poverty, famine, gender inequality, human rights, and biased liberalism. This earned him the title of "the Conscience and the Mother Teresa of Economics." Sen has written many books to convey his theories on social welfare, most of which gives you an insightful and practical elucidation on how to curtail such crisis. Read the article below to know more about his life and cont...

ALFRED HITCHCOCK THE MASTER OF SUSPENSE

The_master_of_suspens എന്നു വിളിക്കുന്ന ആൽഫ്രഡ്‌ ഹിറ്ച്കോക് തന്റെ കന്നി സംവിധാനത്തിലേക്കുള്ള വരവ് 1940 ൽ റബേക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു  വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് അതിലൂടെ ആ സിനിമ നേടി പക്ഷെ സംവിധായകൻ എന്ന നിലയിൽ ഓസ്കാർ അദ്ധേഹത്തെ തൊടാതെ പോയി എന്നാൽ പിന്നീട് അദ്ദേഹം 1919 മുതൽ 1980 വരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടർന്ന് പോരുകയും ചെയ്‌തു നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.   ആദ്യമായി #psychological thriller എന്ന ലേബലിൽ സിനിമകളിൽ ചിത്രീകരിച്ചത് ഇദ്ദേഹത്തിന്റെ കരങ്ങളിലൂടെയായിരുന്നു. അദേഹത്തിന്റെ കരിസ്മയിലേക്കു കടന്നാൽ #mystery suspens ത്രില്ലർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന genere എന്നത്. സിനിമയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകന് ഓരോ ചിത്രങ്ങൾ കണ്ടു കഴിയുമ്പോഴും അടുത്തതിലേക്കുള്ള ആകർഷണീയതെയാണ് അദ്ദേഹത്തിന്റെ തന്നെ ഒന്നാമത്തെ പ്ലസ് പോയിന്റ് എന്നത് ഒന്നാമതായി ...
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ...
'മതിലുകൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്നുണ്ട്, അതിന്നടിയിലെ ഉറപ്പിച്ച നിലത്തെ ഇളക്കിമറിക്കുന്നത്, വെയിലിൽ ശിലാപാളികളെ ഇളക്കിമാറ്റുന്നത്, രണ്ടുപേർക്കുമാറോടുമാറുരുമ്മി കടന്നുപോകാൻ പാകത്തിൽ വിടവുകൾ സൃഷ്ടിക്കുന്നതുതന്നെ...' ചിന്തകളാൽ അനശ്വരമായ വരികളായിരുന്നു ഇത്... 1914-ൽ ഒന്നാം ലോകയുദ്ധം അടുത്തെത്തിയപ്പോഴാണ് റോബർട്ട് ഫ്രോസ്റ്റ് പ്രവചനാത്മകമായ മെൻഡിങ് wall എന്ന കവിത എഴുതിയത്. യൂറോപ്പിൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കവും വംശീയമായ വെറുപ്പും കവിതയിലേക്ക് നയിച്ചു എന്നതായിരുന്നു അന്നത്തെ പല നിരൂപണങ്ങളും. തന്റെ ഈ mending wall കവിതയിൽ പറയാൻ ശ്രമിച്ചിരുന്നത് തന്നെ ലോകം ഒരു സാർവ്വലോകിക സാഹോദര്യം പുലരേണ്ടതുണ്ട് എന്നു നമുക്ക് കാണാം അതായത് കവിതയിൽ പറയുന്ന പോലെ മനുഷ്യർ അതിർത്തിയും മതിലുകളുമപ്പുറം തമ്മിൽ ഒന്നിച്ചു ചേർന്നു നിലനിൽക്കുന്ന പുതിയൊരു സാമൂഹിക മാനവികതയാണ് വിഭാവനം ചെയ്യേണ്ടത്. ആശയങ്ങൾ തമ്മിൽ ആരോഗ്യകരമായി പോരാടുന്ന ഒരു സമൂഹം.  അതുപോലെ അധികാര മോഹങ്ങൾക്കും മേലെ സാമൂഹ്യഐക്യവും, മനുഷ്യത്വവും, ധാർമികതയ്ക്കും വില കൽപ്പിയ്ക്കുന്ന ഒരു സമൂഹം ഒരു അത്തരം സാമൂഹികതയിൽ മാത്രമേ മാനവികത പുലരുകയുള്...
ഇത്രയധികം വർണ-വർഗ- സാംസ്കാരിക-സാമൂഹ്യ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഈ ഭൂവിഭാഗം എങ്ങനെയൊരു രാഷ്ട്രീയ കുടക്കീഴിൽ അണിനിരക്കുന്നുവെന്നതാണ് അവരെ അതിശയിപ്പിക്കുന്നത്. ഈ അനേകങ്ങളിലെ ഒരുമയെ സൂചിപ്പിക്കാനാണ് ചരിത്രകാരന്മാർ "നാനാത്വത്തിൽ ഏകത്വം' എന്ന പദം ഉപയോഗിച്ചുവരുന്നത്. ഇന്നിവിടെ വിശകലനം ചെയ്യാൻ പോകുന്നത്‌ നാനാത്വത്തിലുള്ള ഏകത്വത്തെക്കുറിച്ചാണ് !.... ഇതിൽ ഭാഷകൾ മനുഷ്യസമൂഹത്തിന്റെ സ്വകാര്യ സ്വത്തെന്ന് വിശേഷിപ്പിക്കുന്നതിൽ ചിലർക്കെങ്കിലും എതിർപ്പുണ്ടാകാം. ഒരു പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുവെങ്കിൽ അവിടെ ഭാഷ വൈവിധ്യം നിലനിൽക്കുന്നുവെന്നു സാരം. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷകൾ തന്നെ സുലഭം. ഉപഭാഷകളും നാട്ടു ഭാഷകളും വാമൊഴികളും മറ്റുമൊക്കെയായി ആയിരക്കണക്കിന് വേറെയും. ഓരോ ഭാഷയും ഓരോ സംസ്കാരത്തെ എന്നത് തർക്കവിതർക്കത്തിന് ഇടം നൽകാത്ത വിധം സുവ്യക്തം.രണ്ടു ഭാഷ അറിയുക്കുന്നവൻ രണ്ടു വ്യത്യസ്ത വ്യക്തികളെണെന്നും നാലു ഭാഷ അറിയുന്നവൻ നാലു വേറിട്ട വ്യക്തിത്വങ്ങളാണെന്നും പറയുന്നത് ഈ യാഥാർഥ്യം മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം. ഭാഷകളുടെ വൈവിധ...
വികസനത്തിന്റെ സമീപമണ്ഡലം റഷ്യൻ മനഃശാസ്ത്രജ്ഞനായ #lev_Vygotsky ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം #Zone_of_proximalDevelopment 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ എന്ന ഗ്രന്ഥത്തിലാണ്. ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം. കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് vyogitski സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും വിശ്വസിക്കുന്നത്. കുട്ടി...