Language : Japanese
പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job..
പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്..
കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു.
അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു....
എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും...
നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങൾ കോടീശ്വരർ ആവില്ലേയെന്നു.ഒരൊറ്റ ഉത്തരം മാത്രേ അപ്പോൾ മറ്റെയാൾ പറയുന്നുള്ളൂ...അങ്ങനെ ചിന്തിച്ചാൽ നാളത്തെ തലമുറ എന്ത് ചെയ്യും...
അതേ അതൊരു കരുതൽ കൂടിയാണ്..
വിഷ്വൽസ്....എന്നെ അതിശയിപ്പിച്ചു.ഒരുപക്ഷേ സമയവും ഭാഗ്യവും തുണച്ചാൽ അങ്ങനെയൊരു സ്ഥലം ഉണ്ടെങ്കിൽ ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത് അവിടേയ്ക്ക് പോകാനായിരിക്കും..അല്ലെങ്കില് അങ്ങനെയൊരു കാട് സൃഷ്ടിക്കാനാവും..
ദൃശ്യം2 ഒരുപക്ഷേ രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും.. അങ്ങനെ ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️. ഇതിന് സംവിധായകൻ jithujoseph നു ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ, കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...
Comments
Post a Comment