Skip to main content

The outsider (2020)
Genre: Horror,Crime-Investigation(HBO)
Episodes: 10
സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider.
ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.
തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ
എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു,
അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക്കു ഈ കഥയെ കൊണ്ടെത്തിക്കുന്നു.
അങ്ങനെ അവസാന എപ്പിസോഡിലേക്കു കഥ നീങ്ങുമ്പോൾ Ending/ക്ലൈമാക്സ് എത്രത്തോളം മികച്ചു എന്നത് വളരെയധികം സംശയമുളവാകുന്നതാണ്, പ്രത്യേകിച്ചു പ്രേക്ഷകരെ ഇത്രത്തോളം engaged ആക്കി മുമ്പിലെ എപ്പിസോഡുകളെ ആ എക്സൈറ്റ്മെന്റ് തുടർന്നു പോരുന്നതിൽ അവസാന Epsd ഒരു തെല്ലുനിരാശ ഉളവാക്കുന്നു.
അതോടൊപ്പം cinematography, bgm പ്ലോട്ടിനു ആവിശ്യമെന്നോണം മികച്ചു
നിന്നുവേണം പറയാൻ,
ചുരുക്കത്തിൽ, മികച്ച കഥാപാത്രങ്ങളും അഭിനയവും കാഴ്ചവെക്കുന്ന എന്തെങ്കിലും കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതൊടപ്പം സ്റ്റീഫൻ കിംഗിന്റെ പ്ലോട്ടും സ്റ്റോറിയും നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഈ ഷോയ്ക്ക് യാത്ര തുടരുക...😊🤝

Comments

Popular posts from this blog

Jai Bhim (2021) Tamil Movie Review

Jai Bhim (2021) Tamil Movie ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം... തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ... ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ... കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് .. വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് .. വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം .. അത്തരം സിനിമകളിൽ ഒരെണ്ണം ... അതാണെനിക്ക് ജയ് ഭീം .. നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്.. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം.. ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!! രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്.. അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!! അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ... സമകാലികസാഹചര്യങ്ങ...
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...