Jai Bhim (2021) Tamil Movie 
ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം...
തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ...
ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ...
കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് ..
വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് ..
വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം ..
അത്തരം സിനിമകളിൽ ഒരെണ്ണം ...
അതാണെനിക്ക് ജയ് ഭീം ..
നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്..
നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ  പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം..
ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!!
രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്..
അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!!
അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ...
സമകാലികസാഹചര്യങ്ങളിൽ നമുക്കിടയിൽ ഒരു ചന്ദ്രു ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത അത്തരം ആഘോഷങ്ങളെ  പരിഹാസ്യമാക്കുന്നുണ്ട്താനും...!!
നീട്ടിവലിച്ചൊന്നും എഴുതുന്നില്ല ..ഒറ്റവാക്കിൽ പറഞ്ഞാൽ ഇനിയുമിനിയും കാതങ്ങൾ അകലെയുള്ള സാമൂഹികസ്വതന്ത്ര്യത്തെക്കുറിച്ചുള്ള വിദൂരപ്രതീക്ഷകളാണ് ജയ്ഭീം ...
പഠിക്കാം..ചർച്ച ചെയ്യാം..
മാറ്റങ്ങളുണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം..!!!
#ജാഷി
   ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന് അകത്ത് കൊട്ടിഘോഷിക്കപ്പെട്ട  "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള  പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം  ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു.  അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത് ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ  "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു..  ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം..  അതായത് സ്പെയിനിലെ ഫാസ...
Comments
Post a Comment