ടേക്ക് ഓഫ്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്,
അധികാരത്തിന്റെയും ചതിയുടെയും
ചെറുത്തു നിൽപ്പിന്റെ കഥയാണ്
ഈ സിനിമ പറയുന്നത്.
തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി,
ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം.
അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ,
ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല.
ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്സിക്യൂഷനിലും മികച്ചതായി തോന്നി, അതോടൊപ്പം കഥയുടെ പേസിനൊപ്പം ടെൻഷൻ അവസാനം വരെ നിലനിർത്താൻ സാധിച്ചു എന്നു പറയാം,
സാമാന്യം ദൈർഖ്യമുള്ള ഈ കഥക്ക് ബജറ്റിനുള്ളിൽ നിന്നുകൊണ്ടുള്ള മേക്കിങ്ങും, കാസ്റ്റിംഗും അഭിനേതാക്കളുടെ അഭിനയമുഹൂർത്തങ്ങളും,
സിനിമാറ്റോഗ്രാഫിയും,
തരക്കേടില്ലാത്ത ബാക്ഗ്രൗണ്ട്
സ്കോറുമാണ് പിന്നെ പറയാനുള്ളത്.
അതോടൊപ്പം ചിത്രത്തിലെ സംഭാഷണങ്ങൾ മികവ് പുലർത്തിയതായി തോന്നി. ഫഹദ് ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് തുടങ്ങിയവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്,
മൊത്തത്തിൽ ആർക്കും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് മാലിക്🤝🤝
#Malik
#MaheshNarayanan
#FahadhFaasil
#MalikOnPrime
#amazonprime
You can follow me...
https://febinfaiby.com
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന് അകത്ത് കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത് ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ...

Comments
Post a Comment