ഹോം 2021 മലയാളം മൂവി റിവ്യൂ
"ചില സിനിമകൾ അങ്ങനെയാണ് അത് നമ്മളെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന അനുഭൂതിയാക്കി മാറ്റും... "
പല അസാധാരണമായ അനുഭവങ്ങളിലൂടെ മാത്രം സ്വയം ജീവിതത്തെ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ഈ ഓട്ടത്തിനിടയിൽ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ നമ്മൾ അറിയാതെ പോകുന്നു..
ഇങ്ങനെ നാം നിസ്സാരമെന്ന് കരുതി അറിയാതെ പോകുന്ന നമ്മുടെയീ കൊച്ചു സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നതെന്ന് ഓർമ്മിപ്പിക്കുന്ന സിനിമ, അതാണ് HOME പറഞ്ഞു വെക്കുന്നത്.
പലയിടത്തും ഇതിൽ പറഞ്ഞുവെക്കുന്ന ദൈനംദിന ജീവിതത്തിലെ പല അവസ്ഥകളും ഭയങ്കര റിലേറ്റഡ് ആയിതോന്നിയിട്ടുണ്ട്.. ചെറിയ പോരായ്മകളെ മാറ്റി നിർത്തികൊണ്ടുതന്നെ ഈ സിനിമ മനസ്സിനു തന്ന ഒരനുഭൂതി അത്രയും വലുതായിരുന്നു...
മുഴുനീളെ അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന നിഷ്കളങ്കമായ ഇന്ദ്രൻസ്ഏട്ടന്റെ കഥാപാത്രം, അഭിനയം എടുത്തുപറയേണ്ടതാണ്🔥 അതോടൊപ്പം മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്നവേഷപ്പകർച്ച, ശ്രീനാഥ്ഭാസി,
ജോണി ആന്റണി, നെൽസൻ എന്നിവരും അവരുടെ റോൾ ഭംഗിയാക്കി👍
അതോടൊപ്പം സിനിമയുടെ ടെക്നിക്കൽ പാർട്ടിൽ Frame, Dop and Color ഗ്രേഡിംഗ് എല്ലാം മികച്ചു നിന്നു❤️
സിനിമയിലെ അവസാനം പറയുന്ന സംഭാഷണത്തിലെ,
"People Like us don't go out at
Night..."
ഒളിവർ ട്വിസ്റ്റ് ലെ വരികളാണല്ലോ !!! അതാണോ ഇഷ്‌ടപ്പെട്ട നോവൽ..?
അപ്പൊ ആമുഖത്തു കാണുന്ന പുഞ്ചിരി 🤗
ഈ ഒരറ്റ സീൻ കൊണ്ടു ആ കഥപാത്രത്തെ വരെ ആഴത്തിൽഅറിഞ്ഞ നിമിഷം❤️❤️
ഈ കോവിഡ്കാലത്ത് വച്ചുകണ്ട നല്ല സിനിമകളിൽ ഒന്ന്❤️🤗❤️
Home (Malayalam 2021)
You can follow me...
https://febinfaiby.com
ദൃശ്യം2 ഒരുപക്ഷേ രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും.. അങ്ങനെ ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️. ഇതിന് സംവിധായകൻ jithujoseph നു ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ, കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...

Comments
Post a Comment