THE SECRET IN THEIR EYES (2009) DRAMA/CRIME
എഡ്വേർഡോ സച്ചേരിയുടെ എൽ
പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes.
ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ
1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ
ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്...
അതോടൊപ്പം തന്നെ
തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു.
കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത്
പറയാതിരിക്കാൻ വയ്യ.❤️
പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ
പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു..
കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും
വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്,
അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങളിൽ ഉണ്ടായേക്കാവുന്ന മാനസിക സംഘർഷതലങ്ങളെ വളരെ വൃത്തിയായി തന്നെ സംവിധായകൻ നമുക്ക് മുന്നിൽ കൊണ്ടെന്നെത്തിക്കുന്നു.
അതൊടപ്പം തന്നെ ഒരാൾക്ക് കിട്ടുന്ന കഠിനമായ ശിക്ഷയെന്നത്
തൂക്കുകയറിലൊതുങ്ങുന്നതോടെയല്ല, അതിൽ അയാൾ തൽക്ഷണം മോചിതനാവുകയും, അത് അയാൾക്ക് കിട്ടാവുന്ന ഏറ്റവും ചെറിയശിക്ഷയായി പോകുന്നു എന്ന് സംവിധായകൻ
ഇതിലൂടെ പറഞ്ഞുവെക്കുന്നു,
ഒരു മരണത്തേക്കാൾ ഭീകരം ആണ് തടവറയിലെ നീണ്ടകാത്തിരിപ്പ്,
അത് ചിന്തകളെ അലട്ടികൊണ്ട് കുറ്റബോധത്താൽ പ്രാന്ത് പിടിക്കുന്ന
ആ വല്ലാത്ത അവസ്ഥയെ കണ്മുന്നിൽ കാണിച്ചുനൽകുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്,
ആ അവസ്ഥ നിങ്ങളെ തെല്ലുമെങ്കിലും മനസ്സിനെ ചിന്തിപ്പിക്കുമെന്നത് തീർച്ചയാണ്...
#കൊറോണക്കാലം
#Stay_at_home
#covid19
Comments
Post a Comment