Skip to main content

ഇത്രയധികം വർണ-വർഗ- സാംസ്കാരിക-സാമൂഹ്യ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഈ ഭൂവിഭാഗം എങ്ങനെയൊരു രാഷ്ട്രീയ കുടക്കീഴിൽ അണിനിരക്കുന്നുവെന്നതാണ് അവരെ അതിശയിപ്പിക്കുന്നത്. ഈ അനേകങ്ങളിലെ ഒരുമയെ സൂചിപ്പിക്കാനാണ് ചരിത്രകാരന്മാർ "നാനാത്വത്തിൽ ഏകത്വം' എന്ന പദം ഉപയോഗിച്ചുവരുന്നത്. ഇന്നിവിടെ വിശകലനം ചെയ്യാൻ പോകുന്നത്‌ നാനാത്വത്തിലുള്ള ഏകത്വത്തെക്കുറിച്ചാണ് !.... ഇതിൽ ഭാഷകൾ മനുഷ്യസമൂഹത്തിന്റെ സ്വകാര്യ സ്വത്തെന്ന് വിശേഷിപ്പിക്കുന്നതിൽ ചിലർക്കെങ്കിലും എതിർപ്പുണ്ടാകാം. ഒരു പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുവെങ്കിൽ അവിടെ ഭാഷ വൈവിധ്യം നിലനിൽക്കുന്നുവെന്നു സാരം. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷകൾ തന്നെ സുലഭം. ഉപഭാഷകളും നാട്ടു ഭാഷകളും വാമൊഴികളും മറ്റുമൊക്കെയായി ആയിരക്കണക്കിന് വേറെയും. ഓരോ ഭാഷയും ഓരോ സംസ്കാരത്തെ എന്നത് തർക്കവിതർക്കത്തിന് ഇടം നൽകാത്ത വിധം സുവ്യക്തം.രണ്ടു ഭാഷ അറിയുക്കുന്നവൻ രണ്ടു വ്യത്യസ്ത വ്യക്തികളെണെന്നും നാലു ഭാഷ അറിയുന്നവൻ നാലു വേറിട്ട വ്യക്തിത്വങ്ങളാണെന്നും പറയുന്നത് ഈ യാഥാർഥ്യം മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം. ഭാഷകളുടെ വൈവിധ്യം സാഹിത്യത്തിലും കലയിലുമൊക്കെ സൃഷ്ടിക്കുന്ന പരീക്ഷണങ്ങളും പ്രവണതകളുമൊക്കെ എടുത്തു പറയേണ്ടതാണ്. വിവർത്തന സാഹിത്യം എന്ന സാഹിത്യ ശാഖയുടെ വളർച്ച ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.  അതിനാൽ ഓരോ ഭാഷയും ഒരു സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നതിലൂടെ ആ സമൂഹത്തെ അത്‌ അത്രമാത്രം സ്വാധീനിക്കുന്നു . ആയതിനാൽ ഒരു ഏകഭാഷ വിഭാവനം ആ സമൂഹത്തെ തന്നെ സംശയമായില്ലാതെ തന്നെ തള്ളികളയും എന്നത് തീർച്ചയാണ്. അതുകൊണ്ട് ഒരു ഏകഭാഷയിലൂന്നിയുള്ള ഇന്ത്യയുടെ വിഭാവനയില്‍ ഒരു സാംസ്കാരിക ബഹുത്വം കാണാൻ കഴിയില്ല പ്രാദേശിക ഭാഷകളെന്നറിയപ്പെടുന്ന ആധുനിക ഇന്ത്യന്‍ ഭാഷകള്‍ക്കെ സാംസ്കാരിക ബഹുത്വത്തെ പ്രതിനിധീകരിക്കാനാവുകയൊള്ളൂ. ​മറ്റുഭാഷകൾ പഠിക്കാൻ ശ്രമിക്കേണ്ടതിന്ന് പകരം ! തനിക്ക് അറിയുന്നതിലേക്ക് മറ്റുള്ളവർ മടങ്ങണ മെന്ന വാശി ഗുണത്തേക്കാളേറെ ഒരുപാട് ദോഷം ചെയ്യും തീർച്ച...!(ഉദാ:ഏറെ...)

Comments

Post a Comment

Popular posts from this blog

Wood job Japanese Movie Review

Language : Japanese പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job.. പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്.. കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു. അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു.... എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും... നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങ...
The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...

ALFRED HITCHCOCK THE MASTER OF SUSPENSE

The_master_of_suspens എന്നു വിളിക്കുന്ന ആൽഫ്രഡ്‌ ഹിറ്ച്കോക് തന്റെ കന്നി സംവിധാനത്തിലേക്കുള്ള വരവ് 1940 ൽ റബേക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു  വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് അതിലൂടെ ആ സിനിമ നേടി പക്ഷെ സംവിധായകൻ എന്ന നിലയിൽ ഓസ്കാർ അദ്ധേഹത്തെ തൊടാതെ പോയി എന്നാൽ പിന്നീട് അദ്ദേഹം 1919 മുതൽ 1980 വരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടർന്ന് പോരുകയും ചെയ്‌തു നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.   ആദ്യമായി #psychological thriller എന്ന ലേബലിൽ സിനിമകളിൽ ചിത്രീകരിച്ചത് ഇദ്ദേഹത്തിന്റെ കരങ്ങളിലൂടെയായിരുന്നു. അദേഹത്തിന്റെ കരിസ്മയിലേക്കു കടന്നാൽ #mystery suspens ത്രില്ലർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന genere എന്നത്. സിനിമയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകന് ഓരോ ചിത്രങ്ങൾ കണ്ടു കഴിയുമ്പോഴും അടുത്തതിലേക്കുള്ള ആകർഷണീയതെയാണ് അദ്ദേഹത്തിന്റെ തന്നെ ഒന്നാമത്തെ പ്ലസ് പോയിന്റ് എന്നത് ഒന്നാമതായി ...