ദൃശ്യം2
ഒരുപക്ഷേ രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു...
അതൊരുപക്ഷേ ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..
അങ്ങനെ ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ
ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.
ഇതിന് സംവിധായകൻ jithujoseph നു
ഹാറ്റ്‌സ് ഓഫ് 🙌🙌
ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,
കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ
ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.
അതുപോലെ ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല.
എന്തായാലും സിനിമ മൊത്തത്തിൽ ഒരു എൻകേജിങ് മൂഡ് തന്നെയാണ്.🙌🙌 അവസാനത്തെ ക്ലൈമാക്സ് രംഗം അതിഗംഭീരംതന്നെയാണ്.🔥🔥
എടുത്തുപറയേണ്ട ചില അഭിനയതാക്കൾ ലാൽ മീന സായികുമാർ അഞ്ജലി സിദ്ദിഖ് എന്നിവരാണ്,
ഏതായാലും മൊത്തത്തിൽ ദൃശ്യം 2 പേക്ഷകർക്ക് തിയേറ്റർ experiance മിസ്സ് തന്നെയാണ്.❤️❤️
#Drishyam2
Comments
Post a Comment