Skip to main content

 #FTScienceWeek2020
തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്?
പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്.
പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം.

പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ങ്ങള്‍ മാത്രമാണ്. പരിണാമ സിദ്ധാന്തത്തെ ഒരു പരികല്‍പ്പനയായി (hypothesis) മാത്രം കല്‍പ്പിച്ചാണ് പലരും ഇപ്പോഴും ഇത്തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്നത്. നമുക്ക് ചുറ്റുപാടും നമ്മൾ നിരീക്ഷിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള യുക്തിഭദ്രമായ വിശദീകരണം മാത്രമാണ് ശാസ്ത്രത്തിൽ പരിലകപന. പാരികല്പനകൾ പരീക്ഷണങ്ങളിലൂടെ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടുമ്പോഴാണ് അത് ശാസ്ത്ര സിദ്ധാന്തമായി മാറുന്നത്. യഥാര്‍ത്ഥത്തില്‍ പല രീതിയിലും തലങ്ങളിലുമുള്ള പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു സംശയത്തിനുമുള്ള ഇടം അവശേഷിക്കാതെ തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള ശാസ്ത്ര വസ്തുതയാണ് (Scientific fact) പരിണാമം. പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ തിയോഡോഷ്യസ് ഡോബ്ഷാന്‍സ്കി യുടെ വാക്കുകളില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ സഹായമില്ലാതെ ജൈവശാസ്ത്രത്തില്‍ ഒരു പ്രതിഭാസത്തെയും വിശദീകരിക്കാനാ വില്ല. (Nothing in biology make sense except in the light of evolution) ഫോസിലുകള്‍ മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എണ്ണമറ്റ ജീനോം-സീക്വന്‍സിംഗ് പ്രൊജക്ടറുകള്‍ വരെ ഒരു പൂര്‍വി കനില്‍ നിന്നാണ് എല്ലാ ജീവികളും പരിണമിച്ച് ഉണ്ടായതെന്ന വാദത്തിന് ശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തിലുള്ള തെളിവുകള്‍ നല്‍കുന്നു. ശാസ്ത്രീയ സിദ്ധാന്തം എന്താണെന്നു കൃത്യമായ നിര്‍വ്വചനം കൊടുക്കാതെ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളി ലൂടെയും അര്‍ജിച്ച തെളിവുകളെ പരിഗണിക്കാതെ ഉള്ള ഈ വാദത്തില്‍ പ്രത്യേക കഴമ്പൊന്നുമില്ല.

പരിണാമത്തെ തങ്ങള്‍ 'ശാസ്ത്രീയമായി' തന്നെയാണ് വിമര്‍ശിക്കുന്നതെന്നാണ് പരിണാമ വിമര്‍ശകരുടെ അവകാശ വാദം. എന്നാല്‍ ഈ 'ശാസ്ത്രീയരീതി' തങ്ങളുടെ വിശ്വാസ പ്രമാണ ങ്ങളായ കെട്ടുകഥകള്‍ക്കുമേല്‍ പ്രയോഗിക്കാന്‍ ഒരിക്കല്‍ പോലും ഇവര്‍ ധൈര്യം കരാണിച്ചിട്ടില്ലെന്ന വസ്തുത പരിശോധിക്കുമ്പോള്‍ ഇവരുടെ പരിണാമ വിമര്‍ശനത്തിന്‍റെ ആത്മാര്‍ത്ഥത എത്രത്തോള മുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
അടുത്തതായി പരിശോധിക്കേണ്ടത് മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങള്‍മാരെന്തേ മനുഷ്യരാകാത്തത് എന്ന ചോദ്യമാണ്. ആദ്യം തന്നെ പറയട്ടെ, മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായി എന്ന് പരിണാമ സിദ്ധാന്തം പറയുന്നില്ല. അതുകൊണ്ടുതന്നെ മറുപടി അർഹിക്കാത്ത ഒരു ചോദ്യമാണിത്. പക്ഷെ അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നത്കൊണ്ട് വസ്തുതകൾ വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.

വളര്‍ത്തുമൃഗങ്ങളില്‍ നടത്തിയ കൃത്രിമ നിര്‍ധാരണത്തി ലൂടെ അവയുടെ രൂപത്തിലും സ്വഭാവത്തിലും മനുഷ്യന്‍ വരുത്തിയ മാറ്റം അത്ഭൂതാവഹമാണ്. മനുഷ്യന്‍ വിവിധ ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന ഭീമാകാരരായ നായകള്‍ മുതല്‍ ഓമനകളായ കുഞ്ഞന്‍ നായകള്‍ വരെ ഒരേ പൊതുപൂര്‍വ്വികനായ കാട്ടുചെന്നായകളില്‍, തുടക്കത്തില്‍ ബോധപൂര്‍വ്വമല്ലാതെയും പിന്നീട് വ്യക്തമായ ഉദ്ദേശത്തോടെയും മനുഷ്യന്‍ നടത്തിയ ജനിതക ഇടപെടുലുകളുടെ ഉല്‍പ്പന്നങ്ങളാണ്. എന്നാല്‍ കൃത്രിമ നിര്‍ധാരണം നടക്കുന്നത് മനുഷ്യന്‍റെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണെന്നു മാത്രമല്ല, അത് സ്പീഷിസുകളെ മാറ്റുന്നില്ലെന്നും, ഒരു നായയെ നിര്‍ധാരണത്തിലൂടെ ഒരു പൂച്ചയാക്കി കാണിക്കാമോ എന്നെല്ലാമുള്ള അപഹാസ്യമെങ്കിലും, പരിണാമം നടക്കുന്ന കാലദൈര്‍ഘ്യത്തെ ക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവരെ സംബന്ധിച്ച് യുക്തി സഹമെന്ന് തോന്നുന്ന ചോദ്യങ്ങളിലൂടെയാണ് വിമര്‍ശകര്‍ പരിണാമ ത്തെ നിരാകരിക്കാന്‍ ശ്രമിക്കുന്നത്. ബോധപൂര്‍വ്വമായ ഇടപെടുലിലൂടെ മനുഷ്യന്‍ നടത്തുന്ന നിര്‍ദ്ധാരണത്തെ അപേക്ഷിച്ച് പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക നിര്‍ധാരണം കാലമേറെ എടുക്കുമെങ്കിലും സമാന ഫലം തരുമെന്നും ഇത് സ്പീഷിസീകരണ ത്തിനുതന്നെ വഴിവെക്കുമെന്നുമാണ് കൃത്രിമ നിര്‍ദ്ധാരണത്തിന്‍റെ അനന്തസാദ്ധ്യതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
എല്ലാ ജീവികളിലും നിരന്തരായി മ്യൂട്ടേഷന്‍ നടക്കുന്നുവെന്നാണ് പരിണാമവാദികള്‍ പറയുന്നതെന്നും, അങ്ങനെയെങ്കില്‍ ആദിമ ജീവജാലങ്ങളായ ബാക്ടീരിയകള്‍ ഇന്നും എന്തുകൊണ്ട് ബാക്ടീരിയകളായി തുടരുന്നുവെന്നുമാണ് പരിണാമവിമര്‍ശകരുടെ ഒരു മാസ്റ്റര്‍പീസ് വിമര്‍ശം. ഇതിന്‍റെ ചുവടുപിടിച്ചാണ് കുരങ്ങില്‍ നിന്നാണ് മനുഷ്യനുണ്ടായതെങ്കില്‍ പിന്നെയെന്തുകൊണ്ട് ഇന്നും കുരങ്ങുകള്‍ ഉണ്ടാകുന്നു? അവ എന്തുകൊണ്ടാണ് പരിണമിച്ചു മനുഷ്യ നാകാത്തത്? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പരിണാമത്തിന്‍റെ രീതിശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര അവബോധ മില്ലെന്നാണ് അതു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. പരിണാമം ഒരു റിലേ മത്സരം പോലെയാണെന്ന അബദ്ധ ധാരണയാണ് ഇതിനു പിന്നില്‍. ഒരു സ്പിഷീസിലെ എല്ലാ ജീവികള്‍ക്കും ഒരേ സമയം ഒരേ രീതിയിലുള്ള മ്യൂട്ടേഷന്‍ സംഭവിക്കുന്നുണ്ടെന്നും അവയ്ക്കു സമാനമായി നിര്‍ധാരണം ചെയ്യപ്പെടുന്നുണ്ടെന്നും 

Comments

Popular posts from this blog

ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ...
India facing toady Indians since time immemorial has promoted peace and now lives with the ‘chalta hai’ (let it be) attitude. So, anything wrong does not matter much to us, whether it is related to government, corruption, condition of roads, crimes by ‘godmen’, or anything else. Activists are there to lead the crowd and enlighten the society, but most of the times they do not get good response and the ones who do get good response are generally not worthy of it. Though India needs several changes at present, there are few important ones that should be immediately tackled. Major Issues in India Corruption The most widely spread endemic in India is corruption, which must be handled quickly and wisely. There is hardly any office, in both private and public sector, that is untouched from this disease. There is no telling how much loss has the economy suffered because of this. Though most of us are concerned, when the time comes to act, we, the people of India...
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...