Skip to main content

മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്
എൺപതുകളോടായിരിക്കും. 
ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്‌.
മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്..
കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്.
മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്.
മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു...
ഇന്ന്‌ നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല.
റിയലിസത്തോടുള്ള പ്രതിബദ്ധതയാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര,
നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര പ്രവർത്തനങ്ങളിലൂടെ പ്രേക്ഷകന് അതുവരെ കണ്ടു പോന്ന കാഴ്‌ച്ചാആസ്വദനത്തെയും പ്രമേയങ്ങളുടെയും മടുപ്പിൽ നിന്നും പുത്തൻ ഉണർവ് നൽകിയതും തന്‍റെതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു,
ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ഒരുക്കിയ സിനിമകള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. കാലഘട്ടത്തെ അതിജീവിച്ചവയാണ് അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും കഥാപാത്രങ്ങളും. പ്രമേയം കൊണ്ടും സംവിധാനത്തിലെ മികവു കൊണ്ടും പേരുകേട്ട പത്തൊമ്പത് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ സിനിമയോടല്ലാതെ മറ്റൊന്നിനോടും തനിക്ക് യാതൊരു അറ്റാച്‌മെന്റും ഇല്ലെന്നു വെളിപ്പെടുത്തിട്ടുണ്ട്, ഒരു മനുഷ്യൻ ഇതിനെക്കാൾ കലയെ അടുത്തറിഞ്ഞിട്ടുണ്ടാവില്ല.
അസാമാന്യ തിരക്കഥയിൽ 1982 ഉടലെടുത്ത ഒരു ത്രില്ലർ ചിത്രമാണ് യവനിക, സാങ്കേതിക മികവിന്റെ പരിമിതിയെ സംവിധാന മികവുകൊണ്ടു
മറികടന്ന ഒരു അസ്സൽ ക്ലാസ്സിക് ആണ് യവനിക. ഒരു rashomon രീതിയിൽ കഥ പറഞ്ഞുപോകുന്ന ആദ്യ മലയാളം സിനിമാകൂടിയാണ് ഇത്.
അതോടൊപ്പം 1980ൽ ശ്രീധരൻ ചമ്പാടിനൊപ്പം തിരക്കഥ എഴുതിയ മേള എന്ന സിനിമ മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ്. മികച്ച മെലോ ഡ്രാമയായാണ് ഇന്നും ഈ ചിത്രത്തെ വാഴ്ത്തുന്നത്.
lit:യവനിക, ഈ കണ്ണികൂടി, മേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്,ഇരകൾ


Comments