വികസനത്തിന്റെ സമീപമണ്ഡലം
റഷ്യൻ മനഃശാസ്ത്രജ്ഞനായ #lev_Vygotsky ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം #Zone_of_proximalDevelopment 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ എന്ന ഗ്രന്ഥത്തിലാണ്. ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം. കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് vyogitski സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും വിശ്വസിക്കുന്നത്. കുട്ടികളുടെ വികസിച്ചു കൊണ്ടിരിക്കുന്ന മാനസിക പ്രക്രിയകളെ ദൃശ്യവത്കരിക്കാനാണ് വിഗോട്സ്കി ഇത്തരമൊരു ആശയം രൂപകൽപന ചെയ്തത്. ഇത് സാമൂഹ്യമായ പഠനം നടക്കുന്ന മേഖലയാണ്. അഥവാ മനുഷ്യന്റെ സാംസ്കാരിക വികാസത്തിന്റെ മണ്ഡലമാണ്. മൃഗങ്ങൾക്ക് മനുഷ്യരുടേതു പോലുള്ള സാമൂഹ്യജീവിതമില്ല. അവയ്ക്ക് സാംസ്കാരികമായ വളർച്ചയില്ല. അവയുടെ പ്രവർത്തനങ്ങൾ ജന്മവാസനയുടെയോ അനുകരണത്തിന്റെയോ ഫലമാണ്. അതുകൊണ്ട് മൃഗങ്ങൾക്ക് ഒരു വികസന മണ്ഡലമില്ല എന്നു പറയാം. മനുഷ്യനുമാത്രം ലഭ്യമായിട്ടുള്ള ഉയർന്ന മാനസിക പ്രവർത്തനങ്ങളാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിൽ പ്രവർത്തിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് എന്നും പറയാം. ചുരുക്കത്തിൽ ജീവി എന്ന നിലയിലും പഠിതാവ് എന്ന നിലയിലും മനുഷ്യനുള്ള അനന്യയാമണ് ഇതിലൂടെ വിഗോട്സ്കി അടയാളപ്പെടുത്തിയത്.
Comments
Post a Comment