ടേക്ക് ഓഫ്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്, അധികാരത്തിന്റെയും ചതിയുടെയും ചെറുത്തു നിൽപ്പിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി, ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം. അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ, ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല. ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്...
Comments
Post a Comment