#FTScienceWeek2020 തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്? പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്. പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം. പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews