മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് എൺപതുകളോടായിരിക്കും. ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്. മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്.. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്. മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട് സമ്പുഷ്‌ടമാക്കിയ പ്രതിഭ എന്നാണ് എല്ലാക്കാലവും കെ ജി ജോർജ്ജിന് സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലർത്തുന്ന പേര് കൂടിയാണ് അത്. മൂന്ന് പതിറ്റാണ്ട് മുൻപ് ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന് ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു... ഇന്ന് നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല. റിയലിസത്തോടുള്ള പ്രതിബദ...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews