Skip to main content

Posts

ഹോം 2021 മലയാളം മൂവി റിവ്യൂ "ചില സിനിമകൾ അങ്ങനെയാണ് അത് നമ്മളെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന അനുഭൂതിയാക്കി മാറ്റും... " പല അസാധാരണമായ അനുഭവങ്ങളിലൂടെ മാത്രം സ്വയം ജീവിതത്തെ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ഈ ഓട്ടത്തിനിടയിൽ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ നമ്മൾ അറിയാതെ പോകുന്നു.. ഇങ്ങനെ നാം നിസ്സാരമെന്ന് കരുതി അറിയാതെ പോകുന്ന നമ്മുടെയീ കൊച്ചു സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നതെന്ന് ഓർമ്മിപ്പിക്കുന്ന സിനിമ, അതാണ് HOME പറഞ്ഞു വെക്കുന്നത്. പലയിടത്തും ഇതിൽ പറഞ്ഞുവെക്കുന്ന ദൈനംദിന ജീവിതത്തിലെ പല അവസ്ഥകളും ഭയങ്കര റിലേറ്റഡ് ആയിതോന്നിയിട്ടുണ്ട്.. ചെറിയ പോരായ്മകളെ മാറ്റി നിർത്തികൊണ്ടുതന്നെ ഈ സിനിമ മനസ്സിനു തന്ന ഒരനുഭൂതി അത്രയും വലുതായിരുന്നു... മുഴുനീളെ അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന നിഷ്കളങ്കമായ ഇന്ദ്രൻസ്ഏട്ടന്റെ കഥാപാത്രം, അഭിനയം എടുത്തുപറയേണ്ടതാണ്🔥 അതോടൊപ്പം മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്നവേഷപ്പകർച്ച, ശ്രീനാഥ്ഭാസി, ജോണി ആന്റണി, നെൽസൻ എന്നിവരും അവരുടെ റോൾ ഭംഗിയാക്കി👍 അതോടൊപ്പം സിനിമയുടെ ടെക്നിക്കൽ പാർട്ടിൽ Frame, Dop and Color ഗ്രേഡിംഗ് എല്ലാം മികച്ചു നിന്നു❤️ സിനിമയിലെ

Malik Malayalam movie Review

ടേക്ക് ഓഫ്‌, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്, അധികാരത്തിന്റെയും ചതിയുടെയും ചെറുത്തു നിൽപ്പിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി, ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം. അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ, ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല. ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും സിനിമ  മൊത്തത്തിൽ ഒരു എൻകേജിങ് മൂഡ് തന്നെയാണ്.🙌🙌 അവസാനത്തെ ക്ലൈമാക്സ് രംഗം അതിഗംഭീരംതന്നെയാ
 "ദുരിതങ്ങൾക്കിടയിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് കാരണം ജീവിച്ചു എന്നു തോന്നും " Romain rolland (Jean cristophe) ഒരുപാട് ഏറെ ചിന്തിപ്പിച്ച വരികൾ...  #നാം ജീവിക്കുന്ന ഇ മണ്ഡലത്തിൽ ഓരോ മനുഷ്യരുടെയും ജീവിതം വ്യത്യസ്ഥമായ ചുറ്റുപാടുകളിലൂടെയാണ്,  ഈ ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമനുസരിച്ചാണ്   നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു നമുക്കറിയാം, നാം അതിൽ നേരിടേണ്ടി വരുന്ന വീഴ്ചകളും ഉയർച്ചകളുമായിരിക്കും ചിലപ്പോ മുന്നോട്ടുള്ള ജീവിതത്തിൽ  ഒരുപക്ഷേ പ്രതിഫലിക്കുക,  അങ്ങനെയെങ്കിൽ നാം നേടിയതോ നഷ്ടപ്പെടുത്തിയതിനോ ഒരു അർത്ഥം തിരയുകയാണെകിൽ പിറകോട്ടുള്ള  നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും എടുത്ത് ചികഞ്ഞാൽ നമ്മെ ഓരോരുത്തരെയും ഞാൻ ആക്കി മാറ്റാൻ ശ്രമിച്ച ശ്രമങ്ങളുടെ ആകെ തുകയായിരിക്കും ജീവിതം എന്നു മനസ്സിലാകും.  അല്ലാതെ  പണ്ടു പറഞ്ഞപോലെ, " You can't Correct what you aren't willing to Confront" നിങ്ങൾക്ക് എന്തെങ്കിലും നേടണമെങ്കിലോ തിരുത്തണങ്കിലോ നിങ്ങളാദ്യം നേരിട്ടേ മതിയാവൂ.. അല്ലെങ്കിൽ മേൽ ROMAIN ROLLAND പറഞ്ഞപോലെ  നിങ്ങൾ ജീവിതത്തെ അറിഞ്ഞിട്ടില്ല!
 #FTScienceWeek2020 തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്? പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്. പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം. പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ങ്ങള
മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് എൺപതുകളോടായിരിക്കും.  ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്‌. മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്.. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്. മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു... ഇന്ന്‌ നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല. റിയലിസത്തോടുള്ള പ്രതിബദ്ധതയ
THE SECRET IN THEIR EYES (2009) DRAMA/CRIME എഡ്വേർഡോ സച്ചേരിയുടെ എൽ പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes. ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ 1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്... അതോടൊപ്പം തന്നെ തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത് പറയാതിരിക്കാൻ വയ്യ.❤️ പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു.. കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്, അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങള