Skip to main content

Posts

വികസനത്തിന്റെ സമീപമണ്ഡലം റഷ്യൻ മനഃശാസ്ത്രജ്ഞനായ #lev_Vygotsky ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം #Zone_of_proximalDevelopment 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ എന്ന ഗ്രന്ഥത്തിലാണ്. ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം. കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് vyogitski സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും വിശ്വസിക്കുന്നത്. കുട്ടി
ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ പുതുസ്വപ്‌നങ്ങൾ നിറച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽനിന്നും ഇറങ്ങിയ ഉടനെ വീണ്ടും അധ്യാപകന്റെ കുപ്പായമണിയുകയായിരുന്നു. അധ്യാപകന്റെ സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു ആ പ്രവൃത്തി. ഒപ്പം, അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും. പുതിയ തലമുറയെ സ്വാധീനിക്കാൻ ഏറ്റവും കഴിയുന്നത് അധ്യാപകർക്കാണെന്ന് ഡോ. കലാമിന് നിശ്ചയം ഉണ്ടായിരുന്നു. രാജ്യത്തെ അനേകം കോളജുകളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. യുവജനങ്ങളെ കാണാൻ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ലായിരുന്നു. തന്നെ വിശാലമായ ലോകത്തേക്ക് നയിച്ചത് ഒരു അധ്യാപകനാണെന്ന് ഡോ. കലാം പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്. ജനലക്ഷങ്ങൾക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും പ്രത്യാശയും നൽകാൻ ഡോ. കലാമിനായി. ഒരു വിദ്യാർത്ഥിയെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുമ്പോൾ, അറിവിന്റെ വിശാലമായ ലോകം അവനു മുമ്പിൽ തുറന്നുവയ്ക്കുമ്പോൾ ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരാളെ സൃഷ്ടിക്കുകയാണ് അതുവഴി. ഡോ. കലാമിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് ഒരു അധ്യാപകനാണെന്നത് അധ്യാപകർ മനസിൽ സൂക്ഷിക്കേണ്ട പാഠമാണ്. പഠനകാലത്ത
മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച്‌ പോരിനിറങ്ങേണ്ട ഗതികേട്‌ മലയാളിക്ക്‌ മാത്രം സ്വന്തം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യതത്തിനുമപ്പുറം ഉയർന്നു വരേണ്ട കാര്യമാണ് സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്‌. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും രൂപമാണ്‌ സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, , മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ്‌ മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും. മാതൃഭാഷ മനുഷ്യാവകാശത്തിന്റെ അടയാളമാണ് . വിവിധ ജനവിഭാ ഗങ്ങളുടെയും സംസ്കാരങ്ങളുടെയും നിലനിൽപിന് അടിസ്ഥാനം പ്രാദേശിക ഭാഷകളാണ് എന്നതുകൊണ്ടുകൂടിയാണ് ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയായി ഉയർത്തപ്പെട്ടിരിക്കുന്നത് . ഓരോ നാടിൻറയും പ്രാദേശിക ഭാഷകൾ സംരക്ഷിക്കപ്പെടുക എന്നത് അടിസ്ഥാ നപരമായി മനുഷ്യരാശിയുടെ തന്നെ നിലനിൽപിൻറ വിഷ
confess Traveling... Travels have been known to mankind since ancient times. Living conditions, natural disasters, suffering and the search for the best markets have motivated them to travel. Many of them have continued their journeys. For many years worth of travel in La concepts were completely changed not only in making money talppararakki to travel to many Keralites, movies, and, to many, even to gain the confidence of panamillenkil realized that yatrakalilavalum with life, with the money yatrakalilakamenna joined the dissolved separating the healthiest of us, it is our way of life yatrakalenna How to travel in Africa tirakkullavaranenkilum random divasannalilenkilum the damage, they found that the travels and became a part of the joy of the journey, and then they brought sanskkarannalum keanteyirunnu new places, among them a curiosity than anything else yatrayenna cuisine acaranusthanannalum avarilalinnateate focusing on the sentiments of the people often trips marriccin
യാത്രകളെന്ന വികാരം മനുഷ്യനിൽ പ്രാചീന കാലം തൊട്ടേ പ്രകടമാണ് ജീവിത സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളും കഷ്ടപ്പാടുകളും മികച്ച കമ്പോളങ്ങൾക്കായുള്ള തിരച്ചിലുകളും അവരെ യാത്രകൾക്ക് പ്രേരിപ്പിച്ചു യാത്രകളുടെ കാമ്പറിഞ്ഞ അവരിൽ പലരും യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നു അങ്ങിനെയാണ് നമുക്ക് ചരിത്രത്തിൽ ആലേഖനം ചെയ്യാൻ ഇബ്നു ബത്തൂത്തയേയും കൊളംബസിനേയുമെല്ലാം ലഭിച്ചത് കഴിഞ്ഞ ചില വർഷങ്ങളായിട്ട് മലയാളിയുടെ യാത്രാ സങ്കൽപ്പങ്ങൾ പാടെ മാറി മറിഞ്ഞു പലരും പല സിനിമകളും മലയാളികളെ യാത്ര ചെയ്യാൻ തൽപ്പരരാക്കി പണം സമ്പാദിക്കൽ മാത്രമല്ല, ആ പണം കൊണ്ട് യാത്രകളിലാവലും കൂടെയാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞു പണമില്ലെങ്കിൽ പോലും യാത്രകളിലാകാമെന്ന ആത്മവിശ്വാസം പലർക്കും നേടാനായി പതിയെപ്പതിയെ യാത്രകളെന്ന വികാരം നമ്മളിൽ അലിഞ്ഞു ചേർന്നു അത് നമ്മുടെ ജീവിത രീതികളുടെ ഭാഗമായി മാറി എത്ര തിരക്കുള്ളവരാണെങ്കിലും വിശേഷ ദിവസങ്ങളിലെങ്കിലും എങ്ങോട്ടെങ്കിലും യാത്ര ചെയ്യുക എന്നത് ശീലമായി യാത്രയെന്ന വികാരം അവരിലലിഞ്ഞതോടെ അവർ യാത്ര തുടർന്ന് കൊണ്ടേയിരുന്നു പുതിയ സ്ഥലങ്ങളും സംസ്ക്കാരങ്ങളും രുചികളും ആചാരാനുഷ്ഠനാങ്ങളും അവരിലെ കൗതുകത വളർത്തി മറ്റെന്തിനേക്ക
ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം അരാഷ്ട്രീയ സമൂഹത്തിന്റെ കൈകളിലാണന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം . വിദേശസാമ്രാജ്യത്യത്തിൽ നിന്ന് സ്വാതന്ത്ര്യവും , പരമാധികാരവും ഈ അരാഷ്ട്രീയ സമൂഹത്തിന്റെ കൈകകളില്‍ എത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം. ആകാശം മേൽക്കൂമേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍കൊടും തണുപ്പില്‍ മരവിച്ചു കടക്കെണിയില്‍ കുരുങ്ങികിടക്കുന്ന അനേകംകർഷകരുടെ ആത്മഹത്യവും പെഹ്ലുഖാന്റെ മരണത്തിനു പിന്നിലെ ദൃശ്യങ്ങളും സാക്ഷികളുണ്ടായിരിക്കെ വിധിനടപ്പിലാക്കാൻ സാധിക്കാതെ വരുന്ന നിസ്സഹായവസ്ഥ പറയും ദേശത്തിന്റെ  സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം.. ഇവരൊക്കെ ആത്മാഭിമാനത്തോടെ എങ്ങനെ പറയും..  #ഇന്ത്യഎന്റെരാജ്യമാണെന്ന്. പത്രങ്ങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എ
#റുവാണ്ട .. എല്ലാ മേഖലയിലും അല്ലെങ്കിലും മാറുന്ന റുവാണ്ടയിലെ ശ്രദ്ധേയമായ മാറ്റം.! ലോക ജനതയ്ക്ക് റുവാണ്ട നൽകുന്ന പാഠം: ♥️റുവാണ്ടയിലെ സ്ത്രീകളെപ്പറ്റി പറയും, പറയണം.♥️ ലോക എക്കണോമിക്‌ ഫോറം വക ഒരു ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഐസ്ലാന്‍ഡ്‌, ഫിന്‍ലാന്‍ഡ്‌, നോര്‍വെ, സ്വീഡന്‍ കൂടെ അഞ്ചാമത് റുവാണ്ട എന്ന് കാണാം.(ലിസ്റ്റ് ഏതാന്നു വഴിയെ പറയാം) "നോര്‍ഡിക്‌ രാജ്യങ്ങള്‍" "സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍" എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ പെട്ട ആദ്യം പറഞ്ഞ നാല് രാജ്യങ്ങള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായ പല പൊതുവായ പ്രത്യേകതകളും കേട്ടിട്ടുണ്ടാവും പലരും. പക്ഷെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട അതില്‍ എങ്ങനെ വന്നു എന്ന് അത്ഭുതപ്പെടുന്നുവോ? സ്വാഭാവികമായും അതില്‍ അല്പം അത്ഭുതമാവാം, പറ്റിയാല്‍ ചെറിയ ഞെട്ടലിനും സ്കോപ് ഉണ്ട്. 🔅ചില സൂചികകളില്‍ മുന്‍നിരയിലാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ !🔅 ഉദാ: ☑️ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങള്‍, ☑️ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ (ജയിലുകള്‍ പോലും അടച്ചു പൂട്ടലിന് അരികെ എത്തി നില്‍ക്കുന്ന), ☑️ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള,