Skip to main content

യാത്രകളെന്ന വികാരം മനുഷ്യനിൽ പ്രാചീന കാലം തൊട്ടേ പ്രകടമാണ് ജീവിത സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളും കഷ്ടപ്പാടുകളും മികച്ച കമ്പോളങ്ങൾക്കായുള്ള തിരച്ചിലുകളും അവരെ യാത്രകൾക്ക് പ്രേരിപ്പിച്ചു യാത്രകളുടെ കാമ്പറിഞ്ഞ അവരിൽ പലരും യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നു അങ്ങിനെയാണ് നമുക്ക് ചരിത്രത്തിൽ ആലേഖനം ചെയ്യാൻ ഇബ്നു ബത്തൂത്തയേയും കൊളംബസിനേയുമെല്ലാം ലഭിച്ചത് കഴിഞ്ഞ ചില വർഷങ്ങളായിട്ട് മലയാളിയുടെ യാത്രാ സങ്കൽപ്പങ്ങൾ പാടെ മാറി മറിഞ്ഞു പലരും പല സിനിമകളും മലയാളികളെ യാത്ര ചെയ്യാൻ തൽപ്പരരാക്കി പണം സമ്പാദിക്കൽ മാത്രമല്ല, ആ പണം കൊണ്ട് യാത്രകളിലാവലും കൂടെയാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞു പണമില്ലെങ്കിൽ പോലും യാത്രകളിലാകാമെന്ന ആത്മവിശ്വാസം പലർക്കും നേടാനായി പതിയെപ്പതിയെ യാത്രകളെന്ന വികാരം നമ്മളിൽ അലിഞ്ഞു ചേർന്നു അത് നമ്മുടെ ജീവിത രീതികളുടെ ഭാഗമായി മാറി എത്ര തിരക്കുള്ളവരാണെങ്കിലും വിശേഷ ദിവസങ്ങളിലെങ്കിലും എങ്ങോട്ടെങ്കിലും യാത്ര ചെയ്യുക എന്നത് ശീലമായി യാത്രയെന്ന വികാരം അവരിലലിഞ്ഞതോടെ അവർ യാത്ര തുടർന്ന് കൊണ്ടേയിരുന്നു പുതിയ സ്ഥലങ്ങളും സംസ്ക്കാരങ്ങളും രുചികളും ആചാരാനുഷ്ഠനാങ്ങളും അവരിലെ കൗതുകത വളർത്തി മറ്റെന്തിനേക്കാളും സന്തോഷം അവർ യാത്രകളിൽ കണ്ടെത്തി യാത്രകൾ പലപ്പോഴും മനുഷ്യരെ മാറ്റിച്ചിന്തിക്കാൻ പ്രാപ്തരാക്കാറുണ്ട് എങ്കിലും യാത്രകളുടെ കാര്യത്തിൽ മലയാളികൾ മാറിച്ചിന്തിച്ചില്ല യാത്രകളും ആൺപക്ഷം ചേർന്നു പൊതുയിടങ്ങളും മറ്റും സ്ത്രീകളെ വിലക്കിയ പോലെ യാത്രകളിലും പുരുഷൻമാർക്കുള്ള മേൽക്കൊയ്മ അവർ വരുത്തിത്തീർത്തു സ്ത്രീകളിൽ 80 ശതമാനത്തോളം വരുന്ന കൂട്ടർക്കും യാത്രകൾ ഇഷ്ട്ടമായിട്ടും വെറും 10 ശതമാനത്തിന് മാത്രമാണ് അടുക്കളക്ക് പുറത്തേക്കിറങ്ങാനായത് വിലക്കുകൾ അതിജീവിച്ച യാത്രികർ യാത്രയെന്ന വികാരം നെഞ്ചിലേറ്റി യാത്രകൾ തുടർന്നു കൊണ്ടേയിരുന്നു . ആളുകളെ നിങ്ങളുടെ സൗഹൃദവലയത്തിലേക്ക് അടുപ്പിക്കുമ്പോൾ ഒരിക്കൽ കൂടി ഇരുത്തിച്ചിന്തിക്കുക അറ്റമില്ലാത്ത യാത്രകളിലാവുക ...... യാത്രകളുടെ നിർവികാരതയിലേക്ക് ഊളിയിടുക........

Comments

Popular posts from this blog

Jai Bhim (2021) Tamil Movie Review

Jai Bhim (2021) Tamil Movie ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം... തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ... ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ... കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് .. വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് .. വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം .. അത്തരം സിനിമകളിൽ ഒരെണ്ണം ... അതാണെനിക്ക് ജയ് ഭീം .. നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്.. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം.. ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!! രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്.. അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!! അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ... സമകാലികസാഹചര്യങ്ങ...
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...

Wood job Japanese Movie Review

Language : Japanese പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job.. പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്.. കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു. അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു.... എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും... നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങ...