Skip to main content

മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച്‌ പോരിനിറങ്ങേണ്ട ഗതികേട്‌ മലയാളിക്ക്‌ മാത്രം സ്വന്തം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യതത്തിനുമപ്പുറം ഉയർന്നു വരേണ്ട കാര്യമാണ് സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്‌. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും രൂപമാണ്‌ സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, , മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ്‌ മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും. മാതൃഭാഷ മനുഷ്യാവകാശത്തിന്റെ അടയാളമാണ് . വിവിധ ജനവിഭാ ഗങ്ങളുടെയും സംസ്കാരങ്ങളുടെയും നിലനിൽപിന് അടിസ്ഥാനം പ്രാദേശിക ഭാഷകളാണ് എന്നതുകൊണ്ടുകൂടിയാണ് ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയായി ഉയർത്തപ്പെട്ടിരിക്കുന്നത് . ഓരോ നാടിൻറയും പ്രാദേശിക ഭാഷകൾ സംരക്ഷിക്കപ്പെടുക എന്നത് അടിസ്ഥാ നപരമായി മനുഷ്യരാശിയുടെ തന്നെ നിലനിൽപിൻറ വിഷയമാണ് അധികാ രിവർഗത്തിൻറെ ഭാഗത്തുനിന്നുണ്ടാകുന്ന അയിത്തം വിദൂര ഭാവിയിൽ ഈ ഭാഷയുടെ നാശത്തിനും വഴിവെച്ചേക്കാം. ഈ അർത്ഥത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഭാഷസമരം ഒരു ജനകീയ സ്വാഭാവം കൈവരിക്കേണ്ടതുണ്ട്.. മൗലികവാദത്തിനപ്പുറം വർത്തമാനലോകത്തിന്റെ അനുരണകൾക്കാനുസൃതമായ ഭാഷനയമാണ് രൂപപ്പെടേണ്ടത്.

Comments

Popular posts from this blog

The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...
മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് എൺപതുകളോടായിരിക്കും.  ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്‌. മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്.. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്. മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു... ഇന്ന്‌ നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല. റിയലിസത്തോടുള്ള പ്രതിബദ...

ALFRED HITCHCOCK THE MASTER OF SUSPENSE

The_master_of_suspens എന്നു വിളിക്കുന്ന ആൽഫ്രഡ്‌ ഹിറ്ച്കോക് തന്റെ കന്നി സംവിധാനത്തിലേക്കുള്ള വരവ് 1940 ൽ റബേക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു  വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് അതിലൂടെ ആ സിനിമ നേടി പക്ഷെ സംവിധായകൻ എന്ന നിലയിൽ ഓസ്കാർ അദ്ധേഹത്തെ തൊടാതെ പോയി എന്നാൽ പിന്നീട് അദ്ദേഹം 1919 മുതൽ 1980 വരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടർന്ന് പോരുകയും ചെയ്‌തു നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.   ആദ്യമായി #psychological thriller എന്ന ലേബലിൽ സിനിമകളിൽ ചിത്രീകരിച്ചത് ഇദ്ദേഹത്തിന്റെ കരങ്ങളിലൂടെയായിരുന്നു. അദേഹത്തിന്റെ കരിസ്മയിലേക്കു കടന്നാൽ #mystery suspens ത്രില്ലർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന genere എന്നത്. സിനിമയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകന് ഓരോ ചിത്രങ്ങൾ കണ്ടു കഴിയുമ്പോഴും അടുത്തതിലേക്കുള്ള ആകർഷണീയതെയാണ് അദ്ദേഹത്തിന്റെ തന്നെ ഒന്നാമത്തെ പ്ലസ് പോയിന്റ് എന്നത് ഒന്നാമതായി ...