Skip to main content
ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം അരാഷ്ട്രീയ സമൂഹത്തിന്റെ കൈകളിലാണന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം . വിദേശസാമ്രാജ്യത്യത്തിൽ നിന്ന് സ്വാതന്ത്ര്യവും , പരമാധികാരവും ഈ അരാഷ്ട്രീയ സമൂഹത്തിന്റെ കൈകകളില്‍ എത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം.

ആകാശം മേൽക്കൂമേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍കൊടും തണുപ്പില്‍ മരവിച്ചു
കടക്കെണിയില്‍ കുരുങ്ങികിടക്കുന്ന അനേകംകർഷകരുടെ ആത്മഹത്യവും
പെഹ്ലുഖാന്റെ മരണത്തിനു പിന്നിലെ ദൃശ്യങ്ങളും സാക്ഷികളുണ്ടായിരിക്കെ വിധിനടപ്പിലാക്കാൻ സാധിക്കാതെ വരുന്ന നിസ്സഹായവസ്ഥ പറയും ദേശത്തിന്റെ  സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം..
ഇവരൊക്കെ ആത്മാഭിമാനത്തോടെ എങ്ങനെ പറയും..  #ഇന്ത്യഎന്റെരാജ്യമാണെന്ന്.

പത്രങ്ങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്രധാന മന്ത്രി.
ഇങ്ങനെ ഓരോ സ്വന്തന്ത്ര്യ ദിനങ്ങളും കടന്നു പോകും.
സ്വാതന്ത്ര്യം ലഭിച്ചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേകാവും നമ്മളും വളർന്നു വരുന്നതെന്നു തോന്നും...

എങ്കിലും കാലം നാം
ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പിന്‍റെ ദിവസവും
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്‍റെ
മഹാസ്വാതന്ത്ര്യമുണ്ടെന്നും
മനുഷ്യത്വത്തിന്‍റെ
മഹാവസന്തമുണ്ടെന്ന് ആശിക്കാം...

"I will not buy glass for the price of diamonds, and i will never allow Patriotism to tritumph over Humanity "
                                                   by tagore

Comments

Popular posts from this blog

Jai Bhim (2021) Tamil Movie Review

Jai Bhim (2021) Tamil Movie ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം... തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ... ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ... കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് .. വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് .. വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം .. അത്തരം സിനിമകളിൽ ഒരെണ്ണം ... അതാണെനിക്ക് ജയ് ഭീം .. നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്.. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം.. ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!! രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്.. അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!! അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ... സമകാലികസാഹചര്യങ്ങ...
  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...

Wood job Japanese Movie Review

Language : Japanese പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job.. പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്.. കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു. അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു.... എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും... നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങ...