Skip to main content
#റുവാണ്ട .. എല്ലാ മേഖലയിലും അല്ലെങ്കിലും മാറുന്ന റുവാണ്ടയിലെ ശ്രദ്ധേയമായ മാറ്റം.!
ലോക ജനതയ്ക്ക് റുവാണ്ട നൽകുന്ന പാഠം:

♥️റുവാണ്ടയിലെ സ്ത്രീകളെപ്പറ്റി പറയും, പറയണം.♥️

ലോക എക്കണോമിക്‌ ഫോറം വക ഒരു ലിസ്റ്റില്‍
ആദ്യ സ്ഥാനങ്ങളില്‍ ഐസ്ലാന്‍ഡ്‌, ഫിന്‍ലാന്‍ഡ്‌, നോര്‍വെ, സ്വീഡന്‍ കൂടെ അഞ്ചാമത് റുവാണ്ട എന്ന് കാണാം.(ലിസ്റ്റ് ഏതാന്നു വഴിയെ പറയാം)

"നോര്‍ഡിക്‌ രാജ്യങ്ങള്‍" "സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍" എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ പെട്ട ആദ്യം പറഞ്ഞ നാല് രാജ്യങ്ങള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായ പല പൊതുവായ പ്രത്യേകതകളും കേട്ടിട്ടുണ്ടാവും പലരും. പക്ഷെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട അതില്‍ എങ്ങനെ വന്നു എന്ന് അത്ഭുതപ്പെടുന്നുവോ? സ്വാഭാവികമായും അതില്‍ അല്പം അത്ഭുതമാവാം, പറ്റിയാല്‍ ചെറിയ ഞെട്ടലിനും സ്കോപ് ഉണ്ട്.

🔅ചില സൂചികകളില്‍ മുന്‍നിരയിലാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ !🔅

ഉദാ:
☑️ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങള്‍,

☑️ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ (ജയിലുകള്‍ പോലും അടച്ചു പൂട്ടലിന് അരികെ എത്തി നില്‍ക്കുന്ന),

☑️ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള,

☑️ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള,

☑️സ്വവര്‍ഗ്ഗ അനുരാഗികള്‍ക്ക് അനുകൂല നിലപാടുകളുള്ള (ആദ്യ സ്വവര്‍ഗ്ഗ വിവാഹം നടന്ന),

☑️ലോക ഹാപ്പിനെസ്സ് ഇൻഡെക്സില്‍ (ഏറ്റവും കൂടുതല്‍ മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന നിലവാരം)

☑️ഏറ്റവും കൂടുതല്‍ മതരഹിതര്‍ വസിക്കുന്ന.

എന്നിങ്ങനെ.

ഇനി ആദ്യം പറഞ്ഞ ലിസ്റ്റിലേക്ക് വരാം,
ആദ്യ 4 രാജ്യങ്ങളും യു. എന്‍ ന്റെ ഏറ്റവും വരുമാനമുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്, ഒറ്റപ്പെട്ടു കിടക്കുന്ന റുവാണ്ട യാവട്ടെ അവികസിതമായ 48 രാജ്യങ്ങളുടെ ലിസ്റ്റിലാണ് പെടുന്നത്.

താരതമ്യം ചെയ്‌താല്‍ വൈജാത്യങ്ങളുടെ ഒരു വമ്പന്‍ ഘോഷയാത്ര തന്നെ കാണും, റുവാണ്ടയും മറ്റേ കൂട്ടരും തമ്മില്‍.
ഉദാ: വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ നോര്‍ഡിക്‌ 100% ആണെങ്കില്‍ പാവം റുവാണ്ടയിലത് 20% മാത്രമാണ്.

❓എന്നാല്‍ മേൽ ലിസ്റ്റിലെ അഞ്ചാം സ്ഥാനം എന്ത് വകുപ്പില്‍ ആണെന്ന് അറിയുമോ?

🔼World Economic Forum വക ആയുള്ള Global Gender Gap Report നെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാല്‍ ലിംഗഭേദം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് റുവാണ്ട. (അതായത് സ്ത്രീ പുരുഷമാര്‍ തമ്മിലുള്ള സാമൂഹിക ലിംഗ ഭേദം മെച്ചപ്പെടുത്താന്‍ കൈവരിച്ച നേട്ടങ്ങളില്‍.)

🔼Gender Gap ഇല്ലാതാക്കുന്നതില്‍ രാജ്യങ്ങള്‍ എത്രത്തോളം മുന്‍പോട്ടു പോയി എന്ന് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിലെ സൂചികകള്‍ ഉപയോഗിച്ച് അപഗ്രധിച്ച് വാര്‍ഷികമായി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. കുറെ നാളുകളായി റുവാണ്ട ടോപ്പ് പൊസിഷനിലാണ്.

⛔ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം 87ആം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഫ്രാന്‍സ്‌ 17 യു കെ 20 യു എസ് 45 എന്നിങ്ങനെയാണ് നില കൊള്ളുന്നത്‌ എന്നും ശ്രദ്ധിക്കുക.

⁉️ഇതെങ്ങനെയാപ്പാ റുവാണ്ട ഈ ലിസ്റ്റിന്റെ മണ്ടേല്‍ വന്നത് എന്നല്ലേ ചിന്തിച്ചത്?

അതിനു പിന്നില്‍ കൌതുകകരവും ശ്രദ്ധേയവുമായ ചരിത്രമുണ്ട്.

🔆ഹോട്ടല്‍ റുവാണ്ട Hotel Rwanda Movie , A Sunday in Kigalii പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ കണ്ടവര്‍ക്ക് എങ്കിലും അറിയാവുന്ന ഒരു ഇരുണ്ട ചരിത്രമുണ്ട് റുവാണ്ടയ്ക്ക്.
1994 ല്‍ നടന്ന വംശീയ കലാപങ്ങള്‍, കേവലം മൂന്നു മാസങ്ങള്‍ കൊണ്ട് 800000 മനുഷ്യരാണ് ഇല്ലാതാക്കപ്പെട്ടത്‌. "ഈ ആണുങ്ങള്‍ക്കെല്ലാം പ്രാന്താ അല്ലേ അമ്മച്ചീ" എന്ന് മഹേഷിന്റെ പ്രതികാരത്തില്‍ പറഞ്ഞത് പോലെ പരസ്പരം കൊന്നൊടുക്കിയതില്‍ ഭൂരിഭാഗവും ആണ്‍ സിങ്കങ്ങള്‍ ആയിരുന്നു. ഒടുവില്‍ സമാധാന നാളുകള്‍ വന്നപ്പോള്‍ ബാക്കി അവശേഷിച്ച ജനതയില്‍ 70% ത്തോളം സ്ത്രീകള്‍ ആയിരുന്നു.

🔆വര്‍ക്ക്‌ ഫോര്‍സ് എന്ന നിലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ റുവാണ്ട നാളത് വരെ പിന്നില്‍ നിന്നിരുന്ന പൌരന്മാരായ സ്ത്രീജനങ്ങളെ മുന്നോട്ടു കൊണ്ട് വരാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ ആവിഷ്കരിച്ചു നടപ്പാക്കി. കിട്ടിയ അവസരം മുതലാക്കി എല്ലാ മേഖലയിലും സ്ത്രീകള്‍ വൻ മുന്നേറ്റം നടത്തി.

🔼ചരിത്രത്തില്‍ സമാനമായ ഒരു എട് കൂടി ഉണ്ട് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയില്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ സ്ത്രീകളെ പൊതു ധാരയിലേക്ക് കൂടുതല്‍ കൊണ്ട് വന്നിരുന്നു. എന്നാല്‍ അല്പം നാളുകള്‍ക്കു ശേഷം ഇത് പഴയ നിലയിലേക്ക് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാല്‍ റുവാണ്ടയില്‍ ഇതില്‍ നിന്നും വിപരീതമായി ഈ മുന്നേറ്റം sustainable ആയി ബോധപൂര്‍വ്വം നില നിര്‍ത്തുന്നതില്‍ സ്ത്രീ സൌഹൃദ പോളിസികള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ആണ് ഉണ്ടായത്.

🚺ഒരു ഉദാഹരണം എടുക്കാം: 2003 ല്‍ ഭരണഘടന തന്നെ പുതുക്കി എഴുതി നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 30% മിനിമം പ്രാതിനിധ്യം നിര്‍ബന്ധമാക്കി. എന്നാല്‍ മുന്‍ ദശകത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം കൊണ്ട് തന്നെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനവും കടന്നു 48% സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തി. പിന്നത്തെ തിരഞ്ഞെടുപ്പി അത് 64% ആയി.

🚺നിലവില്‍ ലോകത്ത് ഭരണ സംവിധാനത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യത്തില്‍ ഒന്നാം സ്ഥാനത്ത് ആണ് റുവാണ്ട. (യു എസില്‍ ഇത് 18% മാത്രമാണ്)

🚺ഈ സ്ത്രീ പ്രാതിനിധ്യം സ്ത്രീ സൌഹൃദ/സ്ത്രീ ശാക്തീകരണ നയങ്ങളും (Paid maternity leave പോലുള്ള അനേകം) ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കി രാജ്യത്ത് നടപ്പാക്കാന്‍ കാരണമായി.

ഇതിന്റെ പോസിറ്റീവ് പരിണിതഫലങ്ങള്‍ എങ്ങനെ ഒക്കെ എന്ന് നോക്കൂ...

⬆️ലോകനിലവാരത്തില്‍ ഉള്ള ചില സൂചികകള്‍ ഉദാ: ആയി എടുക്കാം..

🚻സാമ്പത്തിക രംഗം -
🚺A. Female labour Force participation ലോകത്ത് രണ്ടാം സ്ഥാനത്ത് ആണ് റുവാണ്ട 86% (യു . എസ് ല്‍ ഇത് 56% ആണ്)

🚺B. wage gap - ഇതിലും റുവാണ്ട ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് ആണ്
പുരുഷന്‍ ഒരു ഡോളര്‍ സമ്പാദിക്കുമ്പോള്‍ സ്ത്രീ 86 cents
in US it's 74 cents/ 1 dollor earned by men.

🚻മറ്റൊരു കൌതുകകരവും ഒരു പക്ഷെ ലോകത്ത് മറ്റു പലയിടങ്ങളിലും ഇല്ലാത്തതുമായ ഒരു സംഗതി കൂടി കാണാം. ഭരണത്തിലെ വിവിധ പാര്‍ട്ടികളിലും ഉള്ള സ്ത്രീകളുടെ എല്ലാവരെയും പ്രതിനിധീകരിക്കുന്ന ഒരു സംയുക്ത വനിതാ സംഘടന, നയങ്ങള്‍ രൂപീകരിക്കാനും മറ്റും ഇവര്‍ രാഷ്ട്രീയ ഭിന്നത ഒന്നിച്ചു നില കൊള്ളുന്നു.

♥️റുവാണ്ട ഒരു കൌതുക വാര്‍ത്ത മാത്രമല്ല, റുവാണ്ട നമ്മുടെ മുന്നില്‍ ചിലതു ബോധ്യപ്പെടുത്തുന്നുണ്ട്.

1. മെറിറ്റ്‌ എന്നതുമായി ബന്ധപ്പെട്ട പല ഗ്ലോറിഫിക്കെഷനും ഒരു മിഥ്യയാണ് എന്നും, മെറിറ്റ്‌ എന്നത് ആപേക്ഷികമായ ഒരു വിവക്ഷ മാത്രമാണ് എന്നും ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്.

2. സ്ത്രീകള്‍ (ദളിതരും അരികു വല്ക്കരിക്കപ്പെട്ട വിഭാഗങ്ങളും) കഴിവ് കുറഞ്ഞ രണ്ടാം കിട പൌരന്മാരായി കരുതപ്പെടുന്നത്/ വിശേഷിപ്പിക്കപ്പെടുന്നത് അസംബന്ധമാണ്.

3.അവസരങ്ങളുടെ സമത്വമാണ് പ്രധാനം.

4. സ്ത്രീകള്‍ക്ക് മുന്നിലേക്ക്‌ വരാന്‍ അവസരങ്ങള്‍ ഉണ്ടായാല്‍ അവരും പുരുഷന്മാരുടെ ഒപ്പമോ അതിലും മുന്നിലേക്കോ എത്താന്‍ അധികം സമയം ഒന്നും വേണ്ടി വരില്ല.

5.എന്നാലിത് സ്വാഭാവികമായി സംഭവിക്കില്ല, ബോധപൂര്‍വ്വം അത്തരം പോളിസികള്‍ നടപ്പാക്കിയാല്‍ മാത്രമേ സംഭവിക്കൂ.

♦️( നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ പോലും അമേരിക്കയില്‍ ഇത്തരമൊരു ഫെയര്‍ representation പാര്‍ലമെന്റില്‍ സ്വാഭാവികമായി ഉണ്ടാവാന്‍ 500 വര്‍ഷം എങ്കിലും എടുത്തേക്കാം എന്ന് projected values കാണിക്കുന്നു അത്രേ. അപ്പൊ നമ്മുടെ ഒക്കെ കാര്യം ഊഹിക്കാമല്ലോ)

⭐പ്രാരംഭത്തില്‍ ചില "ബാലാരിഷ്ടതകള്‍ ഒക്കെ ഉണ്ടായേക്കാം, അടിച്ചമര്‍ത്തലുകള്‍ വിവേചനങ്ങള്‍, ആത്മവിശ്വാസം കെടുത്തല്‍, ഒക്കെ ഒഴിവാക്കി അര്‍ഹിക്കുന്ന പിന്തുണ കൊടുത്താല്‍ ഇത് സാധ്യമാവുക തന്നെ ചെയ്യും.

⛔എന്നാല്‍ നിരാശാജനകം ആണ് കാര്യങ്ങള്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വരുന്നുണ്ട് ഇന്ന്. വനിതാ മുന്നേറ്റം ഒക്കെ കയ്യാലപ്പുറത്തു മാത്രം. സ്ത്രീ പ്രാതിനിധ്യം അവിടെയും ആവി ആയി. (ഈ ഭരണത്തിലെ ഏറ്റവും മികച്ച മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആണെന്ന് വസ്തുതാപരമായി വിലയിരുത്തുന്ന ഒരാള്‍ ആണ് ഞാന്‍. പോസ്റ്റിൽ പറഞ്ഞു വരുന്നതിന്റെ നേര്‍ സാക്ഷ്യമായി കൺമുന്നിലുള്ള ഒരു ഉദാഹരണം).

⛔ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ക്ക് ഈ രാജ്യം ഭരിക്കാനുള്ള കഴിവില്ലാ എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞതും, തിരുവിതാം കൂറില്‍ പത്തു നായന്മാര്‍ ബി എ പരീക്ഷ പാസ്സായാല്‍ തല മുണ്ഡനം ചെയ്യാം എന്നോ മറ്റോ പണ്ടാരാണ്ട് പറഞ്ഞതും എല്ലാം സമാന മിഥ്യാ ധാരണകള്‍ കൊണ്ടാണ്.
തമിഴ് ബ്രാഹ്മിണർക്ക് മാത്രം പ്രധാന ജോലികളിൽ പ്രാതിനിധ്യം ഉണ്ടായിരുന്ന തിരുവിതാംകൂറിൽ ജോലിക്ക് വേണ്ടി കേരളത്തിലെ നായര്‍ ഈഴവ സമുദായങ്ങള്‍ മലയാളി മെമ്മോറിയല്‍ പ്രസ്ഥാനം ഉണ്ടാക്കി സമരം ചെയ്തു സാമുദായിക സംവരണം നേടിയ ഒരു ചരിത്രം തൊട്ടു പിന്നില്‍ ഉണ്ട്.

⛔അന്നത്തെ രണ്ടാം കിട പൌരന്മാര്‍ എന്ന പൊതുധാരണ ഒക്കെ കാലം തെറ്റാണ് എന്ന് തെളിച്ചത് പോലെ അവസരം ഉണ്ടായാല്‍ സ്ത്രീകളും ഒരേ പോലെ മുന്‍ നിരയില്‍ വിളങ്ങും, it's only a matter of time.

♥️മനുഷ്യന്‍ വേട്ടയാടി ജീവിതം നയിച്ചിരുന്ന കാലമോ, യുദ്ധം ചെയ്തു സമൂഹങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്ന കാലമോ അല്ല ഇന്ന്, കായിക ശേഷി അല്ല ഇന്ന് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്, കയ്യൂക്കു ഉള്ളവന്‍ അല്ല കാര്യക്കാരന്‍, തലച്ചോര്‍ ഉള്ളവനാണ് മനുഷ്യ പുരോഗതിയെ മുന്നോട്ടു നയിക്കുന്നത്.

♥️ലോകം ഭരിക്കുന്നത് ലോകം ചലിപ്പിക്കുന്നത് ധൈഷണിക ശക്തിയാണ്...അക്കാര്യത്തില്‍ സ്ത്രീ പുരുഷന്റെ ഒപ്പം തന്നെയാണ്.

Comments

Popular posts from this blog

movie review  yts torrent mulholland drive Mulholland Drive’s final quarter represents Diane’s waking life. If seen as such, her dream world becomes fascinatingly sorted and processed, with a mysterious blue box (not to mention its elusive key) indicating the passage from sleep into reality. Betty disappears, Rita opens the box, and the film’s details become clear: Diane is the struggling actress living in the great Camilla’s shadow; she is victim to her muted desire, shunned upon by a powerful elite whose roles she recasts in dreams. Diane is both tragic and pitiful, projecting her deepest fears and desires into a hypnotic netherworld of wishful half-consciousness, a place where she is able to control the Camilla/Rita paradox. Details delicately vary within Diane’s waking life and Betty’s imaginary world, showcasing Lynch’s profound understanding of the rhythm of dreams: Diane may pay big dollar for a black book that brings her closer to Camilla but Rita, in reality, is the one
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ
 #FTScienceWeek2020 തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്? പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്. പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം. പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ങ്ങള