Skip to main content

Posts

  ദൃശ്യം2  ഒരുപക്ഷേ  രണ്ടാം ഭാഗം വരുന്നുണ്ടന്നറിഞ്ഞ ശേഷം എന്താകുമെന്ന ഉത്കണ്ഠയായിരുന്നു... അതൊരുപക്ഷേ  ഇയൊരു കഥയെ എങ്ങനെ കൊണ്ടവസാനിപ്പിക്കും എന്ന ചിന്തയായിരുന്നു മുഴുവനും..  അങ്ങനെ  ദൃശ്യം 2 ചിത്രത്തിലേക്ക് വരികയാണെങ്കിൽ  ഒരു തരത്തിലും സിനിമ നിരാശപ്പെടുത്തിട്ടില്ല എന്നുവേണം പറയാൻ  ഒന്നാം ഭാഗത്തോട് താരതമ്യേനെ നീതി പുലർത്താൻ കഴിഞ്ഞിട്ടൂണ്ട്❤️❤️.  ഇതിന്  സംവിധായകൻ  jithujoseph  നു  ഹാറ്റ്‌സ് ഓഫ് 🙌🙌 ആദ്യ ഭാഗം പതിഞ്ഞ താളത്തോടെ തുടങ്ങിയതെങ്കിലും രണ്ടാംഭാഗം  ത്രില്ലിങ് elemnts ആൻഡ് ടിസ്റ്റുകളുമാണ് പറയുന്നത്, അത് സിനിമയെ നല്ലപോലെ ഫാസ്റ്റ് പേസിലാക്കുന്നുണ്ടെങ്കിലും ഒരു ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു എന്നുവേണം പറയാൻ,  കാരണം ചില കാസ്റ്റിംഗ് മോശം തന്നെയായിരുന്നു, കൂടാതെ അത്പോലെ  കഥയിലെ ചില യാദൃശ്ചികമായ സംഭവങ്ങൾ  ചിലയിടത്ത് കല്ലുകടിയായി തോന്നുകയും ചെയ്തിട്ടുണ്ട്.  അതുപോലെ  ഭാഗ്യത്തെ വച്ചു നായകനെ കുറച്ചു മൃദുവാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ, ഇതുകൊണ്ടൊക്കെ തന്നെ ആ ഒഴുക്ക് മുഴുവനായിട്ടും ഇല്ല. എന്തായാലും...
 "ദുരിതങ്ങൾക്കിടയിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് കാരണം ജീവിച്ചു എന്നു തോന്നും " Romain rolland (Jean cristophe) ഒരുപാട് ഏറെ ചിന്തിപ്പിച്ച വരികൾ...  #നാം ജീവിക്കുന്ന ഇ മണ്ഡലത്തിൽ ഓരോ മനുഷ്യരുടെയും ജീവിതം വ്യത്യസ്ഥമായ ചുറ്റുപാടുകളിലൂടെയാണ്,  ഈ ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമനുസരിച്ചാണ്   നമ്മുടെ ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു നമുക്കറിയാം, നാം അതിൽ നേരിടേണ്ടി വരുന്ന വീഴ്ചകളും ഉയർച്ചകളുമായിരിക്കും ചിലപ്പോ മുന്നോട്ടുള്ള ജീവിതത്തിൽ  ഒരുപക്ഷേ പ്രതിഫലിക്കുക,  അങ്ങനെയെങ്കിൽ നാം നേടിയതോ നഷ്ടപ്പെടുത്തിയതിനോ ഒരു അർത്ഥം തിരയുകയാണെകിൽ പിറകോട്ടുള്ള  നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും എടുത്ത് ചികഞ്ഞാൽ നമ്മെ ഓരോരുത്തരെയും ഞാൻ ആക്കി മാറ്റാൻ ശ്രമിച്ച ശ്രമങ്ങളുടെ ആകെ തുകയായിരിക്കും ജീവിതം എന്നു മനസ്സിലാകും.  അല്ലാതെ  പണ്ടു പറഞ്ഞപോലെ, " You can't Correct what you aren't willing to Confront" നിങ്ങൾക്ക് എന്തെങ്കിലും നേടണമെങ്കിലോ തിരുത്തണങ്കിലോ നിങ്ങളാദ്യം നേരിട്ടേ മതിയാവൂ.. അല്ലെങ്കിൽ മേൽ ROMAIN ROLLAND പറഞ്ഞപോലെ  നിങ്ങൾ ജീവ...
 #FTScienceWeek2020 തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തം മാത്രമല്ലേ പരിണാമം? മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ ഇന്നുള്ള കുരങ്ങൻമാരെന്തേ മനുഷ്യരാകാത്തത്? പരിണാമ സിദ്ധാന്തത്തിനെതിരെ പല സംവാദങ്ങളിലും ഉയര്‍ന്നുകേട്ടിട്ടുള്ള ചോദ്യങ്ങളിൽ പ്രസിദ്ധമായ ചോദ്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതിൽ രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും പ്രത്യേകം വിശദീകരിക്കേണ്ടതാണ്. പരിണാമം വെറുമൊരു സിദ്ധാന്ധം ആണെന്ന ആക്ഷേപത്തെ ആദ്യം നമുക്ക് പരിശോധിക്കാം. പരിണാമം വെറും ഒരു സിദ്ധാന്തം മാത്രമാണെന്നും വെറും ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ ദൈവസൃഷ്ടി എന്ന ആശയത്തെ ചോദ്യം ചെയ്യരുതെന്നുമാണ് ചോദ്യകർത്താക്കളുടെ വാദം. ശാസ്ത്രീയ സിദ്ധാന്തം (Scientific theory) എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിഗമനങ്ങ ളാണ് ശാസ്ത്രീയ സിദ്ധാന്തം. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തവും(Gravitational theory), കണികാ സിദ്ധാന്തവും (Atomic theory) പരിണാമത്തെ പോലെ തന്നെ ശാസ്ത്രത്തിന്‍റെ കണ്ണില്‍ സിദ്ധാന്ത ...
മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് എൺപതുകളോടായിരിക്കും.  ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരുപാട് സംവിധായകരിൽ മുന്നിട്ടു നിൽക്കുന്ന പേരാണ് കെ ജി ജോർജ്ജ്‌. മലയാള സിനിമയിൽ കേട്ടുപഴകിയ കഥകളിൽ നിന്നൊരു പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്.. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. മലയാള ചിത്രങ്ങൾക്ക് ചില പ്രത്യേകം തര ഭാഷ്യവും മെയ് വണക്കവും അതുപോലെ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ സിനിമയിൽ കാണാവുന്നതാണ്. മലയാള ചിത്രങ്ങളുടെ കഥകളെയും കഥാപരിസരത്തെ കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ പ്രതിഭയുടെ സംഭാവനക്ക് നന്ദി പറഞ്ഞേ മതിയാകു... ഇന്ന്‌ നാം കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിലെ ഇദ്ദേഹത്തിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല. റിയലിസത്തോടുള്ള പ്രതിബദ...
THE SECRET IN THEIR EYES (2009) DRAMA/CRIME എഡ്വേർഡോ സച്ചേരിയുടെ എൽ പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes. ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ 1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്... അതോടൊപ്പം തന്നെ തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത് പറയാതിരിക്കാൻ വയ്യ.❤️ പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു.. കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്, അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങള...
Good_Will_Hunting (1997) Drama/Indie film. വിദ്യാഭ്യാസപരമായയത്നത്തെ മാത്രമല്ല ഒരു വെക്തിയുടെ ജീവിതവസാനമെന്നതും, എല്ലാത്തിനുമുപരി ജീവിത്തെ ഒരു അർത്ഥപൂർണമാക്കുന്നത്‌ പല ഘടകങ്ങളിലൂടെയാണ് എന്നു വേണം പറയാൻ, കഥയിലേക്ക് വന്നാൽ ഗണിതശാസ്ത്രത്തിലെ ബുദ്ധിമുട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹം പരിഹരിക്കാൻ കാണാൻ ശ്രമിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു തരം വൈകാരിക പ്രതിസന്ധി അദ്ദേഹത്തിന് പലപ്പോയി നേരിടേണ്ടിവരുന്നു, ഇവിടെയാണ് ഒരു മനുഷ്യൻ പല തരത്തിലുള്ള ഘടകങ്ങളേയും തന്റെ ജീവിതത്തിൽ ആശ്രയിക്കേണ്ടി വരുമെന്ന് നമ്മെ മനസ്സിലാക്കുന്നത്. കാലാതീതമായ പല വിഷയങ്ങളെയും ഇവിടെ അഭിസംബോധന ചെയ്യുന്നു.  സ്വപ്നം ഭയം, സ്നേഹം, പ്രതീക്ഷകൾ, ബലഹീനത, നഷ്ടം, സൗഹൃദം.എന്നി മേഖലകളിലൂടെ ഇത് നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നു. സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ  പകരം വിദ്യാഭ്യാസയത്നത്തെ  മാത്രം  കർശനമായി നീക്കിവച്ചിരിക്കുന്ന ഒരു ജീവിതം എത്രത്തോളം ദുഃഖകരമായ അസ്തിത്വമായിരിക്കുമെന്നതാണ്‌ “ഗുഡ് വിൽ ഹണ്ടിംഗ്”  എന്ന സിനിമ നമ്മെ കാണിച്ചു തരുന്നത്.. #കൊറോണകാലം #Staysafe #Stayathome
The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...