THE SECRET IN THEIR EYES (2009) DRAMA/CRIME എഡ്വേർഡോ സച്ചേരിയുടെ എൽ പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes. ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ 1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്... അതോടൊപ്പം തന്നെ തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത് പറയാതിരിക്കാൻ വയ്യ.❤️ പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു.. കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്, അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങള...
Latest Movie Reviews: Check out movie reviews. You can find critic and ideas reviews