Language : Japanese പേര് അനാർത്ഥമാക്കുന്ന രീതിയിൽ നർമ്മവും അങ്ങേയറ്റം ഫീൽ ഗുഡും കൊണ്ട് സമ്പന്നമായ ഒരു കുഞ്ഞു സിനിമയാണ് wood job. പക്ഷെ സിനിമയിൽ പറയാതെ പറയുന്ന ഒരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.അതിലേക്കുള്ള യാത്ര കൂടിയാണ് Wood job.. പേര് കേട്ടപ്പോൾ ഇതെന്ത് സിനിമ എന്നാണ് ആദ്യം കരുതിയത്.പക്ഷെ സിനിമ കണ്ട് തുടങ്ങി അവസാനിക്കാറായപ്പോൾ ഞാനും ആ ഗ്രാമത്തിലൊരാളായി മാറിയെന്ന ഫീലാണ് ഉണ്ടായത്.. കഥ സംഗ്രഹം ഇതാണ്.പരീക്ഷയിൽ തോൽക്കുന്ന യൂക്കി യാദൃശ്ചികമായി ഒരു ബ്രൗഷർ കാണുന്നു.ഒരു വർഷത്തെ കോഴ്‌സ് ആണ്,ഫോസ്ട്രി.പക്ഷെ അവനെ ആകർഷിച്ചത് അതിൽ പരസ്യത്തിനായി കൊടുത്ത പെണ്ണിന്റെ ഫോട്ടോ ആണ്.ഒടുവിൽ അവളെ കണ്ടെത്താൻ വേണ്ടി അവൻ ആ കോഴ്‌സ് പഠിക്കാൻ അവിടേയ്ക്ക് പോകുന്നു. അവിടുന്ന് മുതൽ അവനും അവന്റെ ജീവിതവും മാറുന്നു.... എത്ര മനോഹരമായാണ് ആ കാടിനെ കാണിക്കുന്നത്.എന്തോ കണ്ടു കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിനോടും ആ കാടിനോടും ഒരു വല്ലാത്ത അടുപ്പം..പഴയ തലമുറ ഇനി വരുന്ന തന്റെ തലമുറക്ക് എന്താണ് നൽകിയതെന്ന് ചോദിച്ചാൽ അവർ പറയും ഒരു വലിയ കാടാണ് നൽകിയതെന്ന്,അതിലുപരി നല്ലൊരു ജീവിതവും... നായകൻ ചോദിക്കുന്നുണ്ട്,ഈ മരങ്ങൾ വിറ്റാൽ നിങ്ങ
Jai Bhim (2021) Tamil Movie ഒരു സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം... തെരുവുനായയുടെ വിലപോലുമില്ലാത്ത മനുഷ്യർ... ചില സിനിമകൾ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടാറുണ്ട് ... കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് .. വീണ്ടുമൊരിക്കൽ കാണുവാൻ കരുത്തില്ലാതാവാറുണ്ട് .. വിസാരണൈയും പരിയേറും പെരുമാളും കർണ്ണനുമൊക്കെ മികച്ച ഉദാഹരണം .. അത്തരം സിനിമകളിൽ ഒരെണ്ണം ... അതാണെനിക്ക് ജയ് ഭീം .. നമ്മുടെ സഹതാപത്തിനൊക്കെ എത്ര ആയുസ്സുണ്ടെന്ന്.. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരിൽ ഒരാളോടെങ്കിലും ഒരിക്കലെങ്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്നൊരു ആത്മപരിശോധന നടത്തണം.. ഒരുവേളയെങ്കിലും കുറ്റബോധം കൊണ്ട് കരയാൻ കഴിയുമെങ്കിൽ...!!! രേഖകളും അഡ്ഡ്രസ്സുമില്ലാത്തവന്റെ കഥ തിരശീലയിൽ കാണുമ്പോൾ കണ്ണുനിറഞ്ഞവർക്ക് ഇതെല്ലാം ഉണ്ടായിട്ടും പീഡിപ്പിക്കപ്പെടുന്ന ഒരു വലിയ ജനത ഇന്നും ഈ നാട്ടിലുണ്ടെന്നോർത്ത്.. അത്തരം വാർത്തകൾ കണ്ടു കണ്ണുനിറഞ്ഞിരുന്നെങ്കിൽ എന്നൊരു അനാവശ്യമായ പ്രത്യാശ വെറുതെയെങ്കിലും സിനിമ ബാക്കിവെക്കുന്നുണ്ട്..!! അതിനിടയിൽ സിനിമയിലെ കൊടിയുടെ നിറം ആഘോഷിക്കുന്നവരും ഏറെയുണ്ട് ... സമകാലികസാഹചര്യങ്ങ