Skip to main content

Posts

ALFRED HITCHCOCK THE MASTER OF SUSPENSE

The_master_of_suspens എന്നു വിളിക്കുന്ന ആൽഫ്രഡ്‌ ഹിറ്ച്കോക് തന്റെ കന്നി സംവിധാനത്തിലേക്കുള്ള വരവ് 1940 ൽ റബേക്ക എന്ന ചിത്രത്തിലൂടെ ആയിരുന്നു  വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് അതിലൂടെ ആ സിനിമ നേടി പക്ഷെ സംവിധായകൻ എന്ന നിലയിൽ ഓസ്കാർ അദ്ധേഹത്തെ തൊടാതെ പോയി എന്നാൽ പിന്നീട് അദ്ദേഹം 1919 മുതൽ 1980 വരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടർന്ന് പോരുകയും ചെയ്‌തു നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.   ആദ്യമായി #psychological thriller എന്ന ലേബലിൽ സിനിമകളിൽ ചിത്രീകരിച്ചത് ഇദ്ദേഹത്തിന്റെ കരങ്ങളിലൂടെയായിരുന്നു. അദേഹത്തിന്റെ കരിസ്മയിലേക്കു കടന്നാൽ #mystery suspens ത്രില്ലർ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന genere എന്നത്. സിനിമയിലേക്ക് കടന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകന് ഓരോ ചിത്രങ്ങൾ കണ്ടു കഴിയുമ്പോഴും അടുത്തതിലേക്കുള്ള ആകർഷണീയതെയാണ് അദ്ദേഹത്തിന്റെ തന്നെ ഒന്നാമത്തെ പ്ലസ് പോയിന്റ് എന്നത് ഒന്നാമതായി അതിന്റെ ഒരു കാ
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ
'മതിലുകൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്നുണ്ട്, അതിന്നടിയിലെ ഉറപ്പിച്ച നിലത്തെ ഇളക്കിമറിക്കുന്നത്, വെയിലിൽ ശിലാപാളികളെ ഇളക്കിമാറ്റുന്നത്, രണ്ടുപേർക്കുമാറോടുമാറുരുമ്മി കടന്നുപോകാൻ പാകത്തിൽ വിടവുകൾ സൃഷ്ടിക്കുന്നതുതന്നെ...' ചിന്തകളാൽ അനശ്വരമായ വരികളായിരുന്നു ഇത്... 1914-ൽ ഒന്നാം ലോകയുദ്ധം അടുത്തെത്തിയപ്പോഴാണ് റോബർട്ട് ഫ്രോസ്റ്റ് പ്രവചനാത്മകമായ മെൻഡിങ് wall എന്ന കവിത എഴുതിയത്. യൂറോപ്പിൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കവും വംശീയമായ വെറുപ്പും കവിതയിലേക്ക് നയിച്ചു എന്നതായിരുന്നു അന്നത്തെ പല നിരൂപണങ്ങളും. തന്റെ ഈ mending wall കവിതയിൽ പറയാൻ ശ്രമിച്ചിരുന്നത് തന്നെ ലോകം ഒരു സാർവ്വലോകിക സാഹോദര്യം പുലരേണ്ടതുണ്ട് എന്നു നമുക്ക് കാണാം അതായത് കവിതയിൽ പറയുന്ന പോലെ മനുഷ്യർ അതിർത്തിയും മതിലുകളുമപ്പുറം തമ്മിൽ ഒന്നിച്ചു ചേർന്നു നിലനിൽക്കുന്ന പുതിയൊരു സാമൂഹിക മാനവികതയാണ് വിഭാവനം ചെയ്യേണ്ടത്. ആശയങ്ങൾ തമ്മിൽ ആരോഗ്യകരമായി പോരാടുന്ന ഒരു സമൂഹം.  അതുപോലെ അധികാര മോഹങ്ങൾക്കും മേലെ സാമൂഹ്യഐക്യവും, മനുഷ്യത്വവും, ധാർമികതയ്ക്കും വില കൽപ്പിയ്ക്കുന്ന ഒരു സമൂഹം ഒരു അത്തരം സാമൂഹികതയിൽ മാത്രമേ മാനവികത പുലരുകയുള്
ഇത്രയധികം വർണ-വർഗ- സാംസ്കാരിക-സാമൂഹ്യ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഈ ഭൂവിഭാഗം എങ്ങനെയൊരു രാഷ്ട്രീയ കുടക്കീഴിൽ അണിനിരക്കുന്നുവെന്നതാണ് അവരെ അതിശയിപ്പിക്കുന്നത്. ഈ അനേകങ്ങളിലെ ഒരുമയെ സൂചിപ്പിക്കാനാണ് ചരിത്രകാരന്മാർ "നാനാത്വത്തിൽ ഏകത്വം' എന്ന പദം ഉപയോഗിച്ചുവരുന്നത്. ഇന്നിവിടെ വിശകലനം ചെയ്യാൻ പോകുന്നത്‌ നാനാത്വത്തിലുള്ള ഏകത്വത്തെക്കുറിച്ചാണ് !.... ഇതിൽ ഭാഷകൾ മനുഷ്യസമൂഹത്തിന്റെ സ്വകാര്യ സ്വത്തെന്ന് വിശേഷിപ്പിക്കുന്നതിൽ ചിലർക്കെങ്കിലും എതിർപ്പുണ്ടാകാം. ഒരു പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുവെങ്കിൽ അവിടെ ഭാഷ വൈവിധ്യം നിലനിൽക്കുന്നുവെന്നു സാരം. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷകൾ തന്നെ സുലഭം. ഉപഭാഷകളും നാട്ടു ഭാഷകളും വാമൊഴികളും മറ്റുമൊക്കെയായി ആയിരക്കണക്കിന് വേറെയും. ഓരോ ഭാഷയും ഓരോ സംസ്കാരത്തെ എന്നത് തർക്കവിതർക്കത്തിന് ഇടം നൽകാത്ത വിധം സുവ്യക്തം.രണ്ടു ഭാഷ അറിയുക്കുന്നവൻ രണ്ടു വ്യത്യസ്ത വ്യക്തികളെണെന്നും നാലു ഭാഷ അറിയുന്നവൻ നാലു വേറിട്ട വ്യക്തിത്വങ്ങളാണെന്നും പറയുന്നത് ഈ യാഥാർഥ്യം മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം. ഭാഷകളുടെ വൈവിധ
വികസനത്തിന്റെ സമീപമണ്ഡലം റഷ്യൻ മനഃശാസ്ത്രജ്ഞനായ #lev_Vygotsky ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം #Zone_of_proximalDevelopment 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ എന്ന ഗ്രന്ഥത്തിലാണ്. ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം. കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് vyogitski സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും വിശ്വസിക്കുന്നത്. കുട്ടി
ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ പുതുസ്വപ്‌നങ്ങൾ നിറച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽനിന്നും ഇറങ്ങിയ ഉടനെ വീണ്ടും അധ്യാപകന്റെ കുപ്പായമണിയുകയായിരുന്നു. അധ്യാപകന്റെ സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു ആ പ്രവൃത്തി. ഒപ്പം, അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും. പുതിയ തലമുറയെ സ്വാധീനിക്കാൻ ഏറ്റവും കഴിയുന്നത് അധ്യാപകർക്കാണെന്ന് ഡോ. കലാമിന് നിശ്ചയം ഉണ്ടായിരുന്നു. രാജ്യത്തെ അനേകം കോളജുകളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. യുവജനങ്ങളെ കാണാൻ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ലായിരുന്നു. തന്നെ വിശാലമായ ലോകത്തേക്ക് നയിച്ചത് ഒരു അധ്യാപകനാണെന്ന് ഡോ. കലാം പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്. ജനലക്ഷങ്ങൾക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും പ്രത്യാശയും നൽകാൻ ഡോ. കലാമിനായി. ഒരു വിദ്യാർത്ഥിയെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുമ്പോൾ, അറിവിന്റെ വിശാലമായ ലോകം അവനു മുമ്പിൽ തുറന്നുവയ്ക്കുമ്പോൾ ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരാളെ സൃഷ്ടിക്കുകയാണ് അതുവഴി. ഡോ. കലാമിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് ഒരു അധ്യാപകനാണെന്നത് അധ്യാപകർ മനസിൽ സൂക്ഷിക്കേണ്ട പാഠമാണ്. പഠനകാലത്ത
മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച്‌ പോരിനിറങ്ങേണ്ട ഗതികേട്‌ മലയാളിക്ക്‌ മാത്രം സ്വന്തം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യതത്തിനുമപ്പുറം ഉയർന്നു വരേണ്ട കാര്യമാണ് സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്‌. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും രൂപമാണ്‌ സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, , മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ്‌ മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും. മാതൃഭാഷ മനുഷ്യാവകാശത്തിന്റെ അടയാളമാണ് . വിവിധ ജനവിഭാ ഗങ്ങളുടെയും സംസ്കാരങ്ങളുടെയും നിലനിൽപിന് അടിസ്ഥാനം പ്രാദേശിക ഭാഷകളാണ് എന്നതുകൊണ്ടുകൂടിയാണ് ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയായി ഉയർത്തപ്പെട്ടിരിക്കുന്നത് . ഓരോ നാടിൻറയും പ്രാദേശിക ഭാഷകൾ സംരക്ഷിക്കപ്പെടുക എന്നത് അടിസ്ഥാ നപരമായി മനുഷ്യരാശിയുടെ തന്നെ നിലനിൽപിൻറ വിഷ