Skip to main content

Posts

Showing posts from April, 2020
THE SECRET IN THEIR EYES (2009) DRAMA/CRIME എഡ്വേർഡോ സച്ചേരിയുടെ എൽ പ്രെഗുണ്ട ഡി സുസ് ഓജോസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണ് Secret in their eyes. ഒരിക്കൽ പരിഹരിക്കപ്പെടാതെ പോയ 1974 ലെ ഒരു ബലാത്സംഗത്തിനും യുവതിയുടെ കൊലപാതകം, വിരമിച്ച ശേഷം ബെഞ്ചമിൻ എസ്പോസിറ്റോ ഈ കേസിനെക്കുറിച്ച് ഒരു നോവൽ എഴുതുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്... അതോടൊപ്പം തന്നെ തന്റെ സഫലീകരിക്കാതെ പോയ വിഫല പ്രണയത്തിന്റെ വേദനയും ഇതിലൂടെ നമ്മെ സംവിധായകൻ ഓർമിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം അതുപോലെ തന്നെ മികച്ച ഒരു സ്ക്രിപ്റ്റി ന്റെയും കൂടാതെ സംഭാഷണങ്ങളുടെ വശ്യതയുടെയും ആകെ തുകയെന്നു പറയാം.. അത്രയ്ക്ക് കിടിലമാണെന്നുള്ളത് പറയാതിരിക്കാൻ വയ്യ.❤️ പ്രധാനമായും ബെഞ്ചമിൻ എന്ന നായക കഥാപാത്രം തൻെറ വ്യക്തിത്വത്തിന്റെ പല വശങ്ങളും അദ്ദേഹത്തിന്റെ മുഴുവൻ പെരുമാറ്റത്തിലുടെയും നമുക്ക് അറിയാൻ കഴിയുന്നു.. കാരണം അദ്ദേഹാം കടന്നുപോകുന്ന വഴി പ്രണയത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വേർപാടിന്റെയുമൊക്കെ പല മുഖങ്ങളിലൂടെയാണ്, അതുപോലെ തന്നെ തുടർന്ന് അതുമൂലം ഒരുപാട് പേരുടെ ജീവിതങ്ങള...
Good_Will_Hunting (1997) Drama/Indie film. വിദ്യാഭ്യാസപരമായയത്നത്തെ മാത്രമല്ല ഒരു വെക്തിയുടെ ജീവിതവസാനമെന്നതും, എല്ലാത്തിനുമുപരി ജീവിത്തെ ഒരു അർത്ഥപൂർണമാക്കുന്നത്‌ പല ഘടകങ്ങളിലൂടെയാണ് എന്നു വേണം പറയാൻ, കഥയിലേക്ക് വന്നാൽ ഗണിതശാസ്ത്രത്തിലെ ബുദ്ധിമുട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹം പരിഹരിക്കാൻ കാണാൻ ശ്രമിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു തരം വൈകാരിക പ്രതിസന്ധി അദ്ദേഹത്തിന് പലപ്പോയി നേരിടേണ്ടിവരുന്നു, ഇവിടെയാണ് ഒരു മനുഷ്യൻ പല തരത്തിലുള്ള ഘടകങ്ങളേയും തന്റെ ജീവിതത്തിൽ ആശ്രയിക്കേണ്ടി വരുമെന്ന് നമ്മെ മനസ്സിലാക്കുന്നത്. കാലാതീതമായ പല വിഷയങ്ങളെയും ഇവിടെ അഭിസംബോധന ചെയ്യുന്നു.  സ്വപ്നം ഭയം, സ്നേഹം, പ്രതീക്ഷകൾ, ബലഹീനത, നഷ്ടം, സൗഹൃദം.എന്നി മേഖലകളിലൂടെ ഇത് നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നു. സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ  പകരം വിദ്യാഭ്യാസയത്നത്തെ  മാത്രം  കർശനമായി നീക്കിവച്ചിരിക്കുന്ന ഒരു ജീവിതം എത്രത്തോളം ദുഃഖകരമായ അസ്തിത്വമായിരിക്കുമെന്നതാണ്‌ “ഗുഡ് വിൽ ഹണ്ടിംഗ്”  എന്ന സിനിമ നമ്മെ കാണിച്ചു തരുന്നത്.. #കൊറോണകാലം #Staysafe #Stayathome
The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...