Skip to main content

Posts

Showing posts from August, 2021
ഹോം 2021 മലയാളം മൂവി റിവ്യൂ "ചില സിനിമകൾ അങ്ങനെയാണ് അത് നമ്മളെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന അനുഭൂതിയാക്കി മാറ്റും... " പല അസാധാരണമായ അനുഭവങ്ങളിലൂടെ മാത്രം സ്വയം ജീവിതത്തെ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ഈ ഓട്ടത്തിനിടയിൽ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ നമ്മൾ അറിയാതെ പോകുന്നു.. ഇങ്ങനെ നാം നിസ്സാരമെന്ന് കരുതി അറിയാതെ പോകുന്ന നമ്മുടെയീ കൊച്ചു സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നതെന്ന് ഓർമ്മിപ്പിക്കുന്ന സിനിമ, അതാണ് HOME പറഞ്ഞു വെക്കുന്നത്. പലയിടത്തും ഇതിൽ പറഞ്ഞുവെക്കുന്ന ദൈനംദിന ജീവിതത്തിലെ പല അവസ്ഥകളും ഭയങ്കര റിലേറ്റഡ് ആയിതോന്നിയിട്ടുണ്ട്.. ചെറിയ പോരായ്മകളെ മാറ്റി നിർത്തികൊണ്ടുതന്നെ ഈ സിനിമ മനസ്സിനു തന്ന ഒരനുഭൂതി അത്രയും വലുതായിരുന്നു... മുഴുനീളെ അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന നിഷ്കളങ്കമായ ഇന്ദ്രൻസ്ഏട്ടന്റെ കഥാപാത്രം, അഭിനയം എടുത്തുപറയേണ്ടതാണ്🔥 അതോടൊപ്പം മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്നവേഷപ്പകർച്ച, ശ്രീനാഥ്ഭാസി, ജോണി ആന്റണി, നെൽസൻ എന്നിവരും അവരുടെ റോൾ ഭംഗിയാക്കി👍 അതോടൊപ്പം സിനിമയുടെ ടെക്നിക്കൽ പാർട്ടിൽ Frame, Dop and Color ഗ്രേഡിംഗ് എല്ലാം മികച്ചു നിന്നു❤️ സിനിമയിലെ...

Malik Malayalam movie Review

ടേക്ക് ഓഫ്‌, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്, അധികാരത്തിന്റെയും ചതിയുടെയും ചെറുത്തു നിൽപ്പിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി, ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം. അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ, ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല. ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്...